ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയെയും യുവതലമുറയുടെ വിദേശ പലായനത്തെയും കുറിച്ച് രൂക്ഷമായ വിമർശനങ്ങളുമായി രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയെയും യുവതലമുറയുടെ വിദേശ പലായനത്തെയും കുറിച്ച് രൂക്ഷമായ വിമർശനങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നമ്മുടെ മക്കൾക്ക് നാട്ടിൽ നിൽക്കാനുള്ള സാഹചര്യം ഒരുക്കുന്നതിൽ നാം പരാജയപ്പെടുകയാണെന്നും, വിദേശ സർവ്വകലാശാലകളെ സ്വാഗതം ചെയ്യുന്നതടക്കമുള്ള വിപ്ലവകരമായ മാറ്റങ്ങൾ വിദ്യാഭ്യാസ-നിക്ഷേപ മേഖലകളിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പല കോളേജുകളിലും ഇന്ന് പഠിക്കാൻ കുട്ടികളില്ലാത്ത അവസ്ഥയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഇവിടെ നൽകാൻ നമുക്ക് കഴിയുന്നില്ല. വിദേശത്ത് പോകാൻ വേണ്ടി മാത്രമാണ് നമ്മുടെ കുട്ടികൾ ജർമ്മനും ഫ്രഞ്ചും പഠിക്കുന്നത്.

ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന നിലയിലാണ് അവർ നാടുവിടുന്നത്. ഇതിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. വിദേശ സർവ്വകലാശാലകൾ എന്തുകൊണ്ട് കേരളത്തിൽ വന്നുകൂടാ? ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഇവിടെ ഉറപ്പാക്കണം. സിഐടിയുവിനെ പേടിച്ച് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയെപ്പോലുള്ള സ്ഥാപനങ്ങൾ വരേണ്ടെന്ന് പറയുന്ന സാഹചര്യം മാറണം. വെറും ഇൻസെന്റീവ് നൽകിയത് കൊണ്ട് മാത്രം കേരളത്തിൽ നിക്ഷേപം വരണമെന്നില്ല. നിക്ഷേപകർക്ക് സിസ്റ്റത്തിൽ വിശ്വാസം ഉണ്ടാകണം.

നിക്ഷേപവുമായി ബന്ധപ്പെട്ട് സ്ഥിരമായ നയം ഉണ്ടാകണം. നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. ഏതെങ്കിലും നേതാക്കളുമായി അടുപ്പമുള്ളവർക്ക് മാത്രം കാര്യങ്ങൾ നടക്കുന്നു എന്ന അവസ്ഥ മാറണം. എല്ലാ നിക്ഷേപകർക്കും തുല്യനീതി ഉറപ്പാക്കണം. പണമില്ലാത്തതുകൊണ്ടല്ല വികസനം നടക്കാത്തത്, പണം ബാങ്കുകളിൽ കുന്നുകൂടി കിടക്കുകയാണ്. അത് വിനിയോഗിക്കാനുള്ള സാഹചര്യം ഇവിടെയില്ല. പഴമകൾ മാത്രം പറഞ്ഞിരിക്കാതെ വർത്തമാനകാലത്തെ പ്രസക്തി വർദ്ധിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളേണ്ടതെന്നും ഓർമ്മിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....