തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്താ വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന നിഷേധാത്മകനിലപാട് വിചിത്രമാണെന്നും തിരുത്തണമെന്നും രമേശ് ചെന്നിത്തല. ജീവനക്കാരുടെ അഞ്ചു ഗഡു ഡി.എ ഇപ്പോള്‍ കുടിശ്ശികയാണ്. ജൂലൈ ഒന്നു മുതല്‍ ആറാമത്തെ ഗഡുവിന് ജീവനക്കാര്‍ അര്‍ഹമായിരിക്കുകയാണ്. എന്നാല്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ഡി.എ അനുവദിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. ഇത്തരത്തില്‍ ഡി.എ നിഷേധിക്കുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഡിഎയുടെ മൂന്നിരട്ടിയിലധികം തുകയ്ക്ക് ജീവനക്കാര്‍ അര്‍ഹരാണ്. എന്നാല്‍ 2021 ജനുവരി മുതലുള്ള ഡി.എ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടില്ല.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഡി.എ അനുവദിച്ചിട്ടുണ്ട് ഇത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണെന്ന് ചെന്നിത്തല ചോദിച്ചു. തൊഴിലാളി പ്രതിബദ്ധത അവകാശപ്പെട്ട് അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരിന് ഇത് യാതൊരുവിധത്തിലും ഭൂഷണമല്ല. ജീവനക്കാര്‍ക്ക് കുടിശ്ശികയായ മുഴുവന്‍ ഡി.എ യും ഉടന്‍ അനുവദിക്കണമെന്നും സറണ്ടര്‍ ഇനത്തില്‍ തുക പി.എഫില്‍ ലയിപ്പിക്കുന്നതിന് പകരം പണമായിത്തന്നെ ജീവനക്കാര്‍ക്കു നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.