സലിം കുമാറിന്‍റെ സംസ്കാര ചടങ്ങിനെത്തിയ ഓണ്‍ലൈന്‍ മീഡിയക്കാരുടെ പെരുമാറ്റം എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നുവെന്ന് രമേഷ് പിഷാരടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സലിം കുമാറിന്‍റെ സംസ്കാര ചടങ്ങിനെത്തിയ ഓണ്‍ലൈന്‍ മീഡിയക്കാരുടെ പെരുമാറ്റം എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നുവെന്ന് രമേഷ് പിഷാരടി. ഒരു പറ്റം മൊബൈൽ മാധ്യമ പ്രവർത്തകർ സലിം കുമാറിൻ്റെ സംസ്കാര ചടങ്ങിൽ അനാവശ്യമായി തിരക്കുണ്ടാക്കി. ചിത കത്തി കഴിഞ്ഞ ശേഷം മുറിയിൽ എത്തിയപ്പോൾ ചന്തു എന്നോട് ചോദിച്ചു, ചേട്ടാ ഞാൻ അങ്ങനെ ഒച്ച എടുത്തത് മോശമായി പോയോ എന്ന്. ഇല്ല, മറ്റൊരു വഴി ഇല്ലാത്തതുകൊണ്ടല്ലേ എന്നാണ് ഞാൻ ചന്തുവിനോട് പറഞ്ഞത്. മരണശേഷം വന്ന് നിങ്ങളെ ഉപദ്രവിക്കില്ല, അതുകൊണ്ട് എനിക്ക് ചടങ്ങുകൾ ഒന്നും വേണ്ട എന്ന് സലീമേട്ടൻ പറഞ്ഞിരുന്നു. ഫ്രീസറിന് ചുറ്റും പോലും ഓൺലൈൻ മാധ്യമപ്രവര്‍ത്തകര്‍ മൊബൈല്‍ ചിത്രീകരണത്തിനായി കൂടി.

പലവട്ടം അഭ്യർത്ഥിച്ചിട്ടും മാറാൻ അവർ തയ്യാറായില്ല. മുഖ്യമന്ത്രിയും സലിം കുമാറിൻ്റെ മകനുൾപ്പെടെ ആവശ്യപ്പെട്ടിട്ടും പലരും തിക്കും തിരക്കും കൂട്ടി. സലിം കുമാറിന്‍റെ മകന്‍ ചന്തു ദേഷ്യത്തോടെ പെരുമാറിയതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യതിലേക്കുള്ള കടന്നുകയറ്റത്തിൻ്റെ വലിയ ഉദാഹരണമാണ് സലിം കുമാറിൻ്റെ സംസ്കാര ചടങ്ങിൽ കണ്ടതെന്നും രമേഷ് പിഷാരടി പറയുന്നു. സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും ഇവർ അതിക്രമിച്ചു കയറുകയാണ്. എന്നിട്ട് ആ വീഡിയോകള്‍ അനാവശ്യ ക്യാപ്ഷൻ ഇട്ട് നൽകുന്നു. അതിനെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടായാൽ പോലും തെറ്റില്ല. യൂട്യൂബ് ചാനലുകൾക്ക് ലൈസൻസിംഗ് കൊണ്ടുവരുന്നത് നല്ലതാണെന്നും രമേഷ് പിഷാരടി പറഞ്ഞു. എന്നാല്‍ പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ ചിത്രീകരിക്കുന്നത് തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...