രമേഷ് പിഷാരടി കേരളത്തിന്റെ ഓപ്ഷനാണെന്ന് ഷാഫി പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രമേഷ് പിഷാരടിയുടെ പാലക്കാട്ടെ സ്ഥാനാർത്ഥിത്വത്തില്‍ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. പിഷാരടി കേരളത്തിന്റെ ഓപ്ഷനാണെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. പിഷാരടി കേരളത്തിലേക്ക് തിരിച്ചുവരാനുള്ള തൻ്റെ പാലമല്ലെന്നും ഷാഫി വ്യക്തമാക്കി. മുൻപ് ഒരാളെ കുറിച്ചും ഇതുപോലെ പറഞ്ഞതായും ഇപ്പോൾ എങ്ങനെയുണ്ടെന്നും ഷാഫി ചോദിച്ചു. സന്ദീപ് വാര്യർക്ക് സീറ്റ് ലഭിക്കുമോ എന്ന ചോദ്യത്തിന് ഇനിയും പട്ടികകൾ വരാനുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് ഷാഫിയുടെ പ്രതികരണം.

ജനവിധി തേടി ജന്മ നാട്ടിലേക്ക് എത്തുകയാണെന്നും അരങ്ങിൽ അവതരിപ്പിക്കുന്ന കലാപരിപാടികളിൽ നിന്നും അർദ്ധ വിരാമമെന്നുമായിരുന്നു കോൺഗ്രസ് പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി രമേഷ് പിഷാരടിയുടെ പ്രതികരണം. സ്വാതന്ത്ര്യ സമരം മുതൽ ഇന്ത്യ എന്ന മഹാരാജ്യം മതേതരരാജ്യം കെട്ടിപ്പാടുക്കുന്നതിൽ ഒറ്റയ്ക്ക് നിലകൊണ്ട് കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം. അര നൂറ്റാണ്ടിലധികം കാലം കൊണ്ട് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വോട്ട് അടയാളപെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നുവെന്നാണ് രമേഷ് പിഷാരടി വിശദമാക്കുന്നത്. പാലക്കാടുള്ള ജനങ്ങൾക്കും അവരുടെ ആവശ്യങ്ങൾക്കും തന്നെയാണ് പ്രഥമ പരിഗണനയെന്നും രമേഷ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...