Friday, May 3, 2024 10:03 am

ചുട്ടിപ്പാറയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ; ദേവസ്വം ഓഫീസ് തകര്‍ത്തു, കാണിക്കവഞ്ചി കുത്തിത്തുറന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചുട്ടിപ്പാറയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. മഹാദേവ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്നു, ദേവസ്വം ഓഫീസ് അടിച്ചുതകര്‍ത്തു, ജനലുകള്‍ പിഴുതെറിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം നാട്ടുകാര്‍ കാണുന്നത്. ഉടന്‍തന്നെ ദേവസ്വം ട്രസ്റ്റ് രക്ഷാധികാരി ഡോ.രമേശ്‌ ശര്‍മ്മ, പ്രസിഡന്റ് സി.ടി രാജേഷ് എന്നിവരെ വിവരം അറിയിച്ചു. ഇവര്‍ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കി. നാളെ പോലീസ് എത്തി പരിശോധനകള്‍ നടത്തിയാലെ എന്തൊക്കെ നഷ്ടങ്ങള്‍ വന്നുവെന്ന് കണക്കാക്കാന്‍ കഴിയൂവെന്ന് ഡോ.രമേശ്‌ ശര്‍മ്മ പറഞ്ഞു.

ഇത് മൂന്നാം തവണയാണ് ഇവിടെ മോഷണം നടക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സാമൂഹ്യവിരുദ്ധര്‍ ഇവിടെ താവളമാക്കിയിരിക്കുകയാണെന്നും പോലീസ് നിഷ്ക്രിയമാണെന്നും വിശ്വാസികള്‍ ആരോപിച്ചു. ചുട്ടിപ്പാറയിലേക്കുള്ള പ്രവേശന കവാടം ചിലര്‍ കമ്പി കെട്ടി അടച്ചിരുന്നു. പാറയിലേക്കോ അമ്പലത്തിലേക്കോ ആരും പോകാതിരിക്കുവാനായിരുന്നു ഇത്. പകല്‍സമയം നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. പത്തനംതിട്ടയുടെ സൗന്ദര്യം ഇത്ര മനോഹരമായി കാണുവാന്‍ കഴിയുന്ന മറ്റൊരു പ്രദേശവും ഇവിടെയില്ല. അതുകൊണ്ടുതന്നെ കുടുംബസമേതം ഇവിടെ എത്തുന്നവര്‍ നിരവധിയാണ്.

പാറയുടെ മുകളിലേക്ക് പോകുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികളെ തടഞ്ഞുനിര്‍‍ത്തി പണം പിടിച്ചുപറിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഇവിടെ പതിവായിരിക്കുകയാണെന്നും വിശ്വാസികള്‍ പറഞ്ഞു. ഭാര്യാഭര്‍ത്താക്കന്മാര്‍ എത്തിയാല്‍ രഹസ്യമായി അവരുടെ വീഡിയോ റെക്കോഡ് ചെയ്ത് ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്നും ആരോപണമുണ്ട്. പടിക്കെട്ടിന്റെ സൈഡിലുള്ള കൈവരിയിലൂടെ കയറിയാണ് മിക്കപ്പോഴും അമ്പലത്തില്‍ പോകുന്നതെന്നും പോലീസ് ഇവിടേയ്ക്ക് തിരിഞ്ഞുനോക്കാറില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നിയില്‍ ഇടിഞ്ഞുവീണ വീടിന്‍റെ സംരക്ഷണ ഭിത്തിയുടെ കല്ല് മാറ്റുന്ന ജോലികൾ ആരംഭിച്ചു

0
റാന്നി : റോഡിലേക്ക് ഇടിഞ്ഞുവീണ വീടിന്‍റെ സംരക്ഷണ ഭിത്തിയുടെ കല്ല് മാറ്റുന്ന...

വോട്ടെണ്ണൽ ദിവസം രാഹുലിന് ഭാരത് ജോഡോ യാത്രക്ക് പകരം കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര നടത്തേണ്ടി...

0
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് അമിത് ഷാ. തെരഞ്ഞെടുപ്പിൽ...

കൊട്ടാരക്കര കലയപുരത്ത് റോഡ് വശത്ത് നിർത്തിയിട്ട കാറിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊട്ടാരക്കര : കൊല്ലം കൊട്ടാരക്കര കലയപുരത്ത് റോഡ് വശത്ത് നിർത്തിയിട്ട കാറിൽ...

ബോയിംഗ് വിസില്‍ബ്ലോവര്‍ ; രണ്ടാമത്തെ ആളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

0
യു എസ് : ബോയിംഗ് വിമാനങ്ങളില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ചൂണ്ടിക്കാണിച്ച...