Monday, April 21, 2025 5:21 pm

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ മാര്‍ഗരേഖ പുതുക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റംസാനോട് അനുബന്ധിച്ച്‌ സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ മാര്‍ഗരേഖ സര്‍ക്കാര്‍ പുതുക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വെയ്ക്കണം. റമസാനോടനുബന്ധിച്ച്‌ ഹോം ഡെലിവറിക്കായി മെയ്‌ 12ന് രാത്രി 10 മണി വരെ ഇറച്ചി കടകള്‍ക്കു പ്രവര്‍ത്തിക്കാം.

മെയ്‌ 15 ശനിയാഴ്ച ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ദിവസമായിരിക്കും. മറ്റു പ്രവൃത്തി ദിവസങ്ങളില്‍ മിനിമം ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി ഓഫിസിനും എഫ്‌എസ്‌എസ് ആക്റ്റ് 2006 ലെ സെക്ഷന്‍ 47 (5) പ്രകാരമുള്ള നാല് സ്വകാര്യ ലബോറട്ടറികള്‍ക്കും മിനിമം ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാമെന്നും ദുരന്ത നിവാരണ വിഭാഗം  പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. ഇന്നലെ കെ ആര്‍ ഗൗരിയമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കായും കോവിഡ് പ്രോട്ടോക്കോളില്‍ ഇളവു നല്‍കിയിരുന്നു.

ലോക്ക് ഡൗണ്‍ മാര്‍ഗ്ഗരേഖയിലെ മറ്റ് നിര്‍ദേശങ്ങള്‍:

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.

ചരക്കുവാഹനങ്ങള്‍ തടയില്ല. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാന്‍ ഓട്ടോ, ടാക്‌സി ഇവ ഉപയോഗിക്കാം.

വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ഓട്ടോ, ടാക്‌സി ഇവ ലഭ്യമാകും. സ്വകാര്യവാഹനങ്ങള്‍ അവശ്യവസ്തുക്കളും മരുന്നും വാങ്ങാന്‍ മാത്രം പുറത്തിറക്കാം.

കോവിഡ് വാക്‌സിനേഷന് സ്വന്തം വാഹനങ്ങളില്‍ യാത്രചെയ്യാം.

ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ ഒരു മണിവരെ.

റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല. മെട്രോ ട്രെയിനും സര്‍വീസ് നടത്തില്ല.

ഹോംനഴ്‌സ്, പാലിയേറ്റിവ് പ്രവര്‍ത്തകര്‍ക്ക്‌ ജോലി സ്ഥലങ്ങളിലേക്ക്‌ പോകാം.

ഐടി, അനുബന്ധ സ്ഥാപനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാം.

എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.

പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍ പ്രവര്‍ത്തിപ്പിക്കാം.

ആരാധനാലയങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ആള്‍ക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക, പരിപാടികള്‍ക്ക് വിലക്ക്.

കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മത്സ്യബന്ധനം, മൃഗസംരക്ഷണമേഖലകള്‍ക്ക് അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ.

വാഹന, അത്യാവശ്യ ഉപകരണ റിപ്പയര്‍ കടകള്‍ തുറക്കാം.

അടിയന്തര പ്രാധാന്യമില്ലാത്ത വാണിജ്യ, വ്യവസായ മേഖലകള്‍ അടച്ചിടും.

ഇലക്‌ട്രിക്കല്‍, പ്ലമ്പിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തടസ്സമില്ല

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല

നിര്‍മ്മാണ മേഖലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ജോലി തുടരാം.

തൊഴിലുറപ്പ് ജോലി ചെയ്യുന്നവരെ 5 പേരുടെ സംഘങ്ങളായി തിരിക്കണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

0
തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ...

സംസ്ഥാനത്ത് ചൂട് കൂടി ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

0
കൊച്ചി: കേരളത്തിൽ വേനൽ ചൂടിന് ശമനമില്ല. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്,...

നെഹ്‌റുട്രോഫി വള്ളംകളിയുടെ തിയ്യതി മാറ്റത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളിയുടെ തിയ്യതി മാറ്റത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും....

കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദം ; മാർപാപ്പയെ അനുസ്മരിച്ച് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് പ്രതിപക്ഷനേതാവ്...