മട്ടന്നൂര്‍ : നഗരസഭാ ഭരണത്തില്‍ യു.ഡി.എഫ് ജയിച്ചു വരണമെന്നാണ് മട്ടന്നൂരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ആലത്തൂര്‍ എം.പി.രമ്യാ ഹരിദാസ്. 25 വര്‍ഷക്കാലത്തെ ഇടതുഭരണത്തിനെതിരെ ജനങ്ങള്‍ പ്രതികരിച്ചത് കൊണ്ടാണ് യു.ഡി.എഫ് ഏഴില്‍ നിന്ന് പതിനാല് സീറ്റിലേക്കുയര്‍ന്നതും 4 സീറ്റിന് ഭരണത്തിനടുത്തെത്തിയതും. രാജ്യത്താകമാനം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി ശക്തിപ്പെടുമെന്നും അവര്‍ പറഞ്ഞു. മട്ടന്നൂര്‍ മുനിസിപ്പല്‍ യു.ഡി.എഫ് കമ്മറ്റി നടത്തിയ വിജയാരവം പരിപാടി മട്ടന്നൂര്‍ ടൗണ്‍ സ്ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഇ.പി.ശംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്, മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുള്‍ കരീം ചേലേരി, നേതാക്കളായ ചന്ദ്രന്‍ തില്ലങ്കേരി, റിജില്‍ മാക്കുറ്റി, രാജീവന്‍ എളയാവൂര്‍, അന്‍സാരി തില്ലങ്കേരി, വി.മോഹനന്‍, എന്‍.സി.സുമോദ്, ഇബ്രാഹിം മുണ്ടേരി, സുരേഷ് മാവില, എം.കെ.കുഞ്ഞിക്കണ്ണന്‍, പി.കെ.കുട്ട്യാലി, മുസ്തഫ ചൂര്യോട്ട് സംസാരിച്ചു. നഗരസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ്.സ്ഥാനാര്‍ത്ഥികളെ ആനയിച്ച് പാലോട്ട് പള്ളിയില്‍ നിന്ന് മട്ടന്നൂര്‍ ടൗണിലേക്ക് വിജയാഹ്ളാദ റാലി നടത്തി.