കെപിസിസി വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി രമ്യ ഹരിദാസ്

For full experience, Download our mobile application:
Get it on Google Play

ആലത്തൂർ : കെപിസിസി വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി മുൻ ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കെപിസിസി വൈസ് പ്രസിഡന്‍റ് പദവിയിലേക്ക് നിയോഗിച്ച പാർട്ടി നേതൃത്വത്തോടും അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയോടും കെപിസിസി നേതൃത്വത്തോടും രമ്യ നന്ദിയും കടപ്പാടും അറിയിച്ചു. ‘ഇതുതന്നെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്നത്. അവിടെ ജാതിയില്ല, മതമില്ല, ലിംഗഭേദമില്ല’ രമ്യ ഹരിദാസ് വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമത്തിൽനിന്നുള്ള ദരിദ്ര പശ്ചാത്തലത്തിൽ ജനിച്ച, പിന്നോക്ക സമുദായത്തിൽപ്പെട്ട ഒരു പെൺകുട്ടിക്ക് പാർട്ടി നൽകിയ അംഗീകാരത്തിൽ നിറഞ്ഞ കണ്ണുകളോടെയാണ് പ്രതികരിച്ചത്. ഡൽഹിയിൽ വെച്ച് നടന്ന അഖിലേന്ത്യ യൂത്ത് കോൺഗ്രസിന്റെ യോഗത്തിൽ വെച്ച് കേരളത്തിനെ പ്രതിനിധീകരിച്ച് സംസാരിക്കാൻ അവസരം ലഭിച്ചു. രാഹുൽജിയുടെ അനുഗ്രഹത്തോടെ അന്ന് സംസാരിച്ചു. ദരിദ്ര പശ്ചാത്തലത്തിൽ നിന്നും പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഒരു പെൺകുട്ടിയായ എനിക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമായിരുന്നു ദേശീയതലത്തിലെ ആ വേദി.

യുപിഎ സർക്കാർ പുറത്തിറക്കിയ പരസ്യങ്ങളിൽ പോലും എന്റെ മുഖം പ്രത്യക്ഷപ്പെട്ടു എന്നത് ഏറെ അഭിമാനം നൽകുന്നു. ഏൽപ്പിച്ച ഉത്തരവാദിത്യങ്ങളും തെരഞ്ഞെടുപ്പ് ചുമതലകളും കൃത്യമായും സമയബന്ധിതമായും ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എന്നെന്നും എന്നെ ചേർത്തുപിടിച്ചിട്ടുള്ളത് ഈ നാട്ടിലെ ജനങ്ങളാണ്, എന്റെ പ്രിയപ്പെട്ട പാർട്ടി പ്രവർത്തകരാണ്. നിങ്ങളുടെ സ്നേഹമാണ് ഓരോ പ്രതിസന്ധികളിലും എന്നെ മുന്നോട്ടു നയിച്ചിട്ടുള്ളത്. വീഴ്ചകൾ ഉണ്ടാകുമ്പോൾ ചൂണ്ടിക്കാണിക്കാനും എന്നെ തിരുത്താനും നിങ്ങൾ കൂടെ ഉണ്ടാകണം. ഏറ്റെടുക്കുന്ന ഉത്തരവാദിത്വം വിജയകരമായി പൂർത്തിയാക്കാൻ രാജ്യത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കാൻ നമുക്ക് ഒരുമിച്ച് മുന്നേറണം അതിന് നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....