ഗ്രീൻ ജേർണി നടത്തി റാന്നി ബി.ആർ സി

For full experience, Download our mobile application:
Get it on Google Play

റാന്നി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സമഗ്ര ശിക്ഷാ കേരളം വഴി നടപ്പാക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ-ബോധവത്കരണ പരിപാടിയായ മേരി ലൈഫ് : ഡെയ്ലി ലൈഫ് ഫോർ എൻവയൺമെൻ്റിൻ്റെ ഭാഗമായി റാന്നി ബി.ആർ.സി ഗ്രീൻ ജേർണി നടത്തി. പാലരുവിയിൽ നടന്ന ഹൃദയഹാരിയായ പരിപാടി റാന്നി ബി.പി.സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. റാന്നി ഗവ.എൽ.പി.ജി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എൽ.ടി.ലാൽ അധ്യക്ഷത വഹിച്ചു. ആര്യങ്കാവ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മഹേഷ് മുഖ്യപ്രഭാഷണം നടത്തി. മേരീ ലൈഫ് റാന്നി ഉപജില്ലാ കോ-ഓർഡിനേറ്റർ ബി.ശില്പ നായർ, സ്കൂൾ ഇന്നവേഷൻ മാരത്തോൺ റാന്നി ഉപജില്ല നോഡൽ ഓഫീസർ അനുഷ ശശി, ആരോഗ്യ- കായിക അധ്യാപിക കെ.പി. ഷിനി എന്നിവർ സംസാരിച്ചു. മണ്ണും മരങ്ങളും മലകളും അടുത്തറിയാനും പഠന പ്രവർത്തനളുമായി ബന്ധപ്പെടുത്തി വേറിട്ട പരിപാടികൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കാനുളള ആശയങ്ങൾ സ്വരൂപിക്കാനുള്ള ആശയക്കൂട്ടായ്മകൾ ഗ്രീൻ ജേർണിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഭിന്നശേഷിക്കുട്ടികൾക്കായി പ്രവർത്തനങ്ങൾ അനുരൂപീകരിക്കുന്നതിന് ന്പഷ്യൽ എഡ്യുക്കേറ്റർമാരും പരിപാടിയിൽ പങ്കെടുത്തു. തെന്മലയിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ സെൽവരാജ്, ഫോറസ്റ്റ് ഓഫീസർ സൂരജ് ഗോപാലൻ എന്നിവർ ഗ്രീൻ ജേർണി സംഘാംഗങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...