റാന്നി : ജനകീയ രചനകളും സർഗാത്മക അവതരണങ്ങളും പുസ്തക പ്രകാശനവും ഉൾപ്പെടുത്തിയുള്ള റാന്നി ബി.ആര്‍.സിയുടെ ഭാഷോത്സവം ശ്രദ്ധേയമായി. സ്കൂൾതലത്തിലും തുടർന്ന് പഞ്ചായത്ത് തലത്തിലും മികച്ച രചനകൾ നടത്തിയ കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തിയാണ് ഭാഷോത്സവം സംഘടിപ്പിച്ചത്. റാന്നി മുന്‍ എംഎൽഎ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി ഗ്രാമ പഞ്ചായത്തംഗം ബെനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്മാരായ ചന്ദ്രമോഹനൻ റാന്നി, കാശിനാഥൻ,പഴവങ്ങാടി ഗവ.എല്‍പി സ്കൂൾ പ്രഥമധ്യാപകന്‍ ഷാജി തോമസ്,ബിപിസി ഷാജി എ സലാം എന്നിവര്‍ പ്രസംഗിച്ചു.
ഭാഷോത്സവം നടത്തി റാന്നി ബി ആർ സി
RECENT NEWS
Advertisment