തൃക്കാക്കരയില്‍ ലഹരി വില്‍പനക്കേസില്‍ നടി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി; മയക്കുമരുന്ന് വില്‍പ്പന കേസില്‍ നടി അറസ്റ്റില്‍. തൃക്കാക്കരയില്‍ വീട് വാടകയ്‌ക്കെടുത്ത് ലഹരിവില്‍പന നടത്തിയിരുന്ന നാടക നടിയായ യുവതി അറസ്റ്റിലായിരിക്കുന്നത്. കഴക്കൂട്ടം സ്വദേശി അഞ്ജു കൃഷ്ണയാണ് 56 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള യോധവ് സ്‌ക്വാഡ് അംഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പില്‍ ജംക്ഷനിലെ കെട്ടിടത്തില്‍ പതിവ് പരിശോധനയ്ക്കിടെയാണ് പോലീസിന്റെ പിടിയിലായത്. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസര്‍കോട് സ്വദേശി ഷമീര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.

അതേസമയം ദമ്പതികളെന്ന വ്യാജേനയാണ് പിടിയിലായ അഞ്ജുവും സുഹൃത്ത് ഷമീറും താമസിച്ചിരുന്നത്. പോലീസിനെ കണ്ടതോടെ ഓടിയ ഷമീര്‍ മതിലും ചാടിക്കടന്ന് രക്ഷപ്പെട്ടു. ഷമീറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഷമീര്‍ ഓടിയതോടെയാണ് സംശയം തോന്നിയ പോലീസ് പരിശോധന നടത്തുന്നത്. ഇതില്‍ വീട്ടില്‍നിന്ന് എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. ബെംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ എത്തിക്കുന്ന ലഹരിവസ്തുക്കള്‍ വീട് വാടകയ്‌ക്കെടുത്ത് സൂക്ഷിച്ച ശേഷമായിരുന്നു വിതരണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...