ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന കോടതി വിധിയിൽ സംതൃപ്തരാണെന്ന് കുടുംബം. പ്രതികൾ 15 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിൽ തൃപ്തരാണെന്ന് പറഞ്ഞ രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ എന്താണ് വിധിയെന്ന് കാത്തിരിക്കുകയാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. തിങ്കളാഴ്ചയാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക.
പരമാവധി ശിക്ഷ തന്നെ പ്രതികൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കമന്നാണ് ആഗ്രഹമെന്നായിരുന്നു അമ്മയുടെ പ്രതികരണം. വിതുമ്പിക്കൊണ്ടാണ് അമ്മ മാധ്യമങ്ങൾക്ക് മുന്നിൽ നിന്നത്. കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇവർ. 2021 ൽ അമ്മയുടെയും ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിൽവെച്ചാണ് അഡ്വക്കേറ്റ് രഞ്ജിത് ശ്രീനിവാസനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരിന്നു.