Tuesday, July 8, 2025 5:31 pm

രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനക്കായി അഹമ്മദാബാദിലേക്ക് പുറപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ സഹോദരൻ രതീഷ്, ഡിഎൻഎ പരിശോധനക്കായി അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. രാത്രി 9.30ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനത്തിലാണ് രതീഷ് അഹമ്മദാബാദിലേക്ക് യാത്ര തിരിക്കുക. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് രഞ്ജിതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. രഞ്ജിതയുടെ മരണ വാർത്തയറിഞ്ഞു കുടുംബത്തെ കാണാനെത്തിയ മന്ത്രി വീണാ ജോർജിനും സങ്കടം ഉള്ളിൽ ഒതുക്കാനായില്ല. മകളെ നഷ്ടമായ അമ്മയുടെയും അമ്മയെ നഷ്ടമായ ആ മക്കളുടെയും കണ്ണീരിന് മുന്നിൽ മന്ത്രിയും വിതുമ്പി കരഞ്ഞു.

ഡിഎൻഎ പരിശോധന ഫലം പുറത്തുവന്നാലുടൻ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പത്തനംതിട്ട ജില്ലാ ഭരണകൂടവും തുടങ്ങിയിട്ടുണ്ട്. ജില്ലാ കലക്ടർ അഹമ്മദാബാദിലെ സ്പെഷ്യൽ ഓഫീസറുമായും സംസാരിച്ചു. ആരോഗ്യമന്ത്രിക്ക് പുറമേ പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയും കോന്നി എംഎൽഎ കെ.യു ജെനീഷ് കുമാറും യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായും രഞ്ജിതയുടെ വീട് സന്ദർശിച്ച് അനുശോചനമറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ അറസ്റ്റ് ചെയ്‌ത്‌ വിട്ടയച്ചു

0
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും സംവിധായകനുമായ സൗബിൻ...

പയ്യനാമണിൽ പാറക്വാറി ദുരന്തത്തിൽപ്പെട്ട ബീഹാർ സ്വദേശി അജയ് റായിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട പയ്യനാമണിൽ പാറക്വാറി ദുരന്തത്തിൽപ്പെട്ട ബീഹാർ സ്വദേശി അജയ് റായിക്കായുള്ള...

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി നടൻ ഉണ്ണി മുകുന്ദൻ

0
കൊച്ചി: ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി നടൻ ഉണ്ണി മുകുന്ദൻ. തന്റെ...

സംസ്ഥാനത്തെ സർവകലാശാലകളെ കലാപഭൂമിയാക്കാൻ ഗവർണർ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളെ കലാപഭൂമിയാക്കാൻ ഗവർണർ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്...