ആവോലിക്കുഴിയിലും മണ്ണീറയിലും കൃഷി നശിപ്പിച്ച് കാട്ടാന ; പ്രതിസന്ധിയിലായി കർഷകർ

For full experience, Download our mobile application:
Get it on Google Play

കോന്നി : കാടിറങ്ങി എത്തുന്ന കാട്ടുകൊമ്പന്മാർ കൃഷി നശിപ്പിച്ച് മടങ്ങുമ്പോൾ പ്രതിസന്ധിയിലാവുകയാണ് സാധാരണക്കാരായ കർഷകർ. കോന്നി പഞ്ചായത്തിലെ ആവോലിക്കുഴിയിലും തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറയിലും അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി, കുളത്തുമൺ പ്രദേശങ്ങളിലും എല്ലാം കാടിറങ്ങുന്ന കാട്ടാന കൂട്ടം ദിവസവും എത്തി കാർഷിക വിളകൾ നശിപ്പിച്ച് മടങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. ആവോലിക്കുഴിയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി കാട്ടാനകൾ എത്തി കർഷകരുടെ കൃഷി നശിപ്പിക്കുന്നു. മണ്ണീറ ബംഗ്ലാവിൽ ശാന്തകുമാറിന്റെ കൃഷിയിടത്തിലെ പതിനഞ്ച് മൂട് വാഴ മൂന്ന് മൂട് കവുങ്ങ് എന്നിവ കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയ കാട്ടാനകൾ നശിപ്പിച്ചു. മുൻപ് ഒന്നോ രണ്ടോ ആനകൾ ഇറങ്ങിയിരുന്ന പ്രദേശത്ത് ഇപ്പോൾ കൂട്ടമായാണ് ആനകൾ എത്തുന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. പലയിടത്തും വനം വകുപ്പ് സ്ഥാപിച്ച സൗരോർജ്ജ വേലികൾ പ്രവർത്തന ക്ഷമമല്ല.

സ്വകാര്യ വ്യക്തികൾ സ്ഥാപിച്ച സൗരോർജ വേലികൾ ഇളക്കിയും ആനകൂട്ടം കൃഷിയിടത്തിൽ കടന്നിട്ടുണ്ട്. ആവോലിക്കുഴി ഭാഗത്തും ചെങ്ങറ, ഞള്ളൂർ ഭാഗങ്ങളിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി കാട്ടാന ശല്യം വളരെ അധികം വർധിച്ചിട്ടുണ്ട്. ആനകൾ ഇറങ്ങുന്ന പ്രദേശങ്ങളിൽ വന പാലകർ എത്തി സന്ദർശനം നടത്തി പോകുന്നതല്ലാതെ ശ്വാശ്വതമായ പരിഹാരമാർഗങ്ങൾ ഒന്നും തന്നെ സ്വീകരിക്കുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി. ലക്ഷകണക്കിന് രൂപ ബാങ്ക് വായ്പ എടുത്തിട്ടുള്ള കർഷകർ ആണ് അധികവും. ഇവരുടെ കൃഷി കാട്ടാനകൾ നശിപ്പിച്ചതോട് കൂടി ഈ പണം എങ്ങനെ തിരികെ അടക്കുമെന്ന പ്രതിസന്ധിയിലാണ് കർഷകർ.

തണ്ണിത്തോട്, കോന്നി, മലയാലപുഴ, അരുവാപ്പുലം, ചിറ്റാർ, സീതത്തോട് തുടങ്ങി വനത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ആണ് ആന ശല്യം വർധിച്ചിരിക്കുന്നത്. തേക്കുതോട് പൂച്ചക്കുളം മേഖലകളിൽ കാട്ടാനകൂട്ടത്തെ ഭയന്ന് വീടുകൾ ഉപേക്ഷിക്കേണ്ടി വന്ന ഒരു ജനതയെയും നമുക്ക് കാണുവാൻ കഴിയും. തണ്ണിത്തോട് റോഡിലും കല്ലേലി റോഡിലും കാട്ടാനകൂട്ടം പതിവായി ഇറങ്ങുന്നത് യാത്രക്കാർക്കും ഭീഷണിയാണ്. എന്നാൽ നാട്ടിൽ ഇറങ്ങുന്ന കാട്ടാന കൂട്ടത്തെ കാട്ടിലേക്ക് ഓടിക്കുവാൻ ആവശ്യമായ നടപടികൾ പലയിടത്തും കാര്യക്ഷമമല്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തി

0
കോന്നി : കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തി. കോന്നി ചേരിമുക്ക്...

വി.ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യം ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി പി.എ മുഹമ്മദ് റിയാസ് എംഎല്‍എ

0
കോഴിക്കോട്: സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന വി.ഡി സവര്‍ക്കറെ...

ക്ഷേമപെൻഷൻ വിതരണം പൂർണമായും ബാങ്ക് അക്കൗണ്ട് വഴിയാക്കാനുള്ള തീരുമാനം തിടുക്കത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കിടപ്പ് രോഗികൾ ഒഴികെയുള്ള ഗുണഭോക്താക്കൾക്ക് ക്ഷേമപെൻഷൻ വിതരണം പൂർണമായും ബാങ്ക്...

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് : പയ്യന്നൂർ തഹസിൽദാറെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി മന്ത്രി...

0
കണ്ണൂർ: രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ...