Saturday, April 19, 2025 3:07 am

ദിവസേന ഒന്നരലക്ഷത്തിലധികം വായനക്കാരുമായി പത്തനംതിട്ട മീഡിയ പ്രമുഖ ചാനലുകള്‍ക്കൊപ്പം മുന്‍നിരയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദിവസേന ഒന്നരലക്ഷത്തിലധികം വായനക്കാരുമായി പത്തനംതിട്ട മീഡിയ പ്രമുഖ ചാനലുകള്‍ക്കൊപ്പം മുന്‍നിരയില്‍. സോഷ്യല്‍ മീഡിയാകളിലെ മിക്കവാറും എല്ലാ പ്ലാറ്റ്ഫോമുകളിലും പത്തനംതിട്ട മീഡിയ സജീവമാണ്. ദിനംപ്രതി 120ലധികം വാര്‍ത്തകളാണ് പത്തനംതിട്ട മീഡിയാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിന്റെയെല്ലാം ലിങ്കുകള്‍ സോഷ്യല്‍ മീഡിയാ മുഖേന ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

132,350 ഫോളോവേഴ്സുമായി ഫെയിസ് ബുക്ക് പേജിലും 147669 ഫോളോവേഴ്സുമായി ഡെയിലി ഹണ്ടിലും യുട്യുബിലും പത്തനംതിട്ട മീഡിയ സജീവമാണ്. കൂടാതെ ഇരുപത്തിയഞ്ചോളം വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ടെലഗ്രാം ചാനലിലും പത്തനംതിട്ട മീഡിയ വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കും. അതുപോലെതന്നെ പ്രധാനപ്പെട്ട സംഭവങ്ങള്‍ ഫെയിസ് ബുക്ക് പേജിലൂടെ ലൈവായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുമുണ്ട്. പേര് പത്തനംതിട്ട മീഡിയ എന്നാണെങ്കിലും മറ്റ് ചാനലുകളെപ്പോലെ ലോകമെമ്പാടുമുള്ള എല്ലാ വാര്‍ത്തകളും പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അതോടൊപ്പം പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുമുണ്ട്.

2018 ജനുവരി ഒന്നിന് തുടങ്ങിയ പത്തനംതിട്ട മീഡിയാ എന്ന ഓണ്‍ ലൈന്‍ ചാനലിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. സത്യസന്ധമായ വാര്‍ത്തകള്‍ എത്രയുംവേഗം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൌത്യമായിരുന്നു മാനേജ്മെന്റിന് ഉണ്ടായിരുന്നത്. എന്നാല്‍ ഈ ലക്ഷ്യത്തിലെത്തുവാന്‍ വലിയ കടമ്പകള്‍ കടക്കേണ്ടതായി വന്നു. 24 മണിക്കൂറില്‍ വാര്‍ത്തകള്‍ അപ് ഡേറ്റ് ചെയ്തുകൊണ്ടിരുന്ന പത്രങ്ങളും രണ്ടര മണിക്കൂറിലധികം കാലതാമസത്തില്‍ വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരുന്ന ദൃശ്യ മാധ്യമങ്ങളും ഓണ്‍ ലൈന്‍ ചാനലുകളെ ശത്രുക്കളെപ്പോലെയായിരുന്നു കണ്ടുകൊണ്ടിരുന്നത്‌.
———
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനുകീഴില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് പോര്‍ട്ടലുകളെ ഒരു മാധ്യമമായി അംഗീകരിക്കുവാന്‍ പത്തനംതിട്ടയിലെ ചില കൂലിയെഴുത്തുകാര്‍ തയ്യാറായില്ല. ഇവര്‍ പത്തനംതിട്ട മീഡിയാക്ക് നേരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ചെറുതല്ലായിരുന്നു. സോഷ്യല്‍ മീഡിയ ചാനല്‍ എന്നാണ് ഇവര്‍ തങ്ങളുടെ കുട്ടിപ്പത്രത്തിലൂടെ പത്തനംതിട്ട മീഡിയയെ ആക്ഷേപിച്ചത്. അതോടൊപ്പം പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ രൂപവും ഘടനയും മാറ്റി പിറ്റേദിവസം തങ്ങളുടെ കുട്ടിപ്പത്രത്തില്‍ നല്‍കാനും ഇവര്‍ക്ക് മടിയുണ്ടായിരുന്നില്ല.
———–
ഓരോ സെക്കന്റിലും വാര്‍ത്തകള്‍ അപ് ഡേറ്റ്  ചെയ്യുകയും അത് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഒരു ചില്ലിക്കാശുപോലും വരിസംഖ്യ നല്‍കാതെ വായിക്കുകയും ചെയ്യാമെന്നത്‌ കുത്തക മാധ്യമങ്ങളിലെ ചില ജീവനക്കാര്‍ക്ക് പത്തനംതിട്ട മീഡിയായോടുള്ള ശത്രുത വര്‍ധിപ്പിച്ചു. എങ്ങനെയും ഈ സ്ഥാപനം പൂട്ടിക്കെട്ടിക്കുവാന്‍ ഇവര്‍ ആവുന്നത്ര പരിശ്രമിക്കുകയും ചെയ്തു. പത്തനംതിട്ട മീഡിയയെ ഒതുക്കുവാന്‍ നിരവധി കേസുകള്‍ നല്‍കി. തേജോവധം ചെയ്തുകൊണ്ട് വാര്‍ത്തകള്‍ ഒന്നിനുപിറകെ മറ്റൊന്നായി പുറത്തിറക്കി. പത്തനംതിട്ട മീഡിയ എന്ന ഓണ്‍ ലൈന്‍ ചാനലിനെ പൂട്ടിക്കുവാന്‍ ശ്രമിച്ചവര്‍ നിരവധിയാണ്. ഭീഷണിയുടെ മുള്‍മുനയില്‍ നിന്നുകൊണ്ടുപോലും വാര്‍ത്തയിലെ യഥാര്‍ഥ വാര്‍ത്ത ഞങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചു, അതും കൂടുതല്‍ വാശിയോടെ…
———-
ഇന്ന്  ഈസ്റ്റിന്ത്യ ബ്രോഡ് കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനിയുടെ തണലില്‍ ഞങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ കൂടെ ന്യൂസ് കേരളാ 24 എന്ന വാര്‍ത്താ ചാനലും ഒപ്പമുണ്ട്. ഏതു വെല്ലുവിളികളെയും നേരിടാന്‍ ഒരുക്കമാണ്. ഭീഷണിയുടെയും പ്രലോഭനങ്ങളുടെയും മുമ്പില്‍ അടിയറവു പറയാതെ വസ്തുതാവിരുദ്ധമായ ആരോപണങ്ങളെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കൊണ്ട് ഞങ്ങള്‍ ജനങ്ങളോടൊപ്പം നിലകൊള്ളുകയാണ്. ജനപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ടാണ് ഓരോ വാര്‍ത്തയും. വിലാസവും ഫോണ്‍ നമ്പറുകളും മറച്ചുവെച്ചുകൊണ്ട് ഒളിഞ്ഞിരുന്ന് വ്യാജവാര്‍ത്തകള്‍ നല്‍കുന്നവരുടെ ഇടയില്‍ തികച്ചും വ്യത്യസ്തമായ നിലപാടുകളാണ് പത്തനംതിട്ട മീഡിയ സ്വീകരിച്ചിട്ടുള്ളത്. ആര്‍ക്കും എവിടെനിന്നും ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പരുകളും ഇ മെയില്‍ വിലാസവും വ്യക്തമായി പ്രസിദ്ധപ്പെടുത്തിക്കൊണ്ട് ഓരോ വാര്‍ത്തയുടെയും വിശ്വാസ്യത പത്തനംതിട്ട മീഡിയ കൂടുതല്‍ ഉറപ്പുനല്‍കുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...