2018-ലെയും 2019-ലെയും പോലെയുള്ള കാലാവസ്ഥ സാഹചര്യങ്ങളാണ് ഈ വര്‍ഷവും കണ്ടുവരുന്നതെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഡീന്‍ കുര്യാക്കോസ് എം.പി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : 2018-ലെയും 2019-ലെയും പോലെയുള്ള കാലാവസ്ഥ സാഹചര്യങ്ങളാണ് ഈ വര്‍ഷവും കണ്ടുവരുന്നതെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഡീന്‍ കുര്യാക്കോസ് എം.പി. മലയോര മേഖലയിലും സമതല പ്രദേശങ്ങളിലും ജനങ്ങള്‍ ഒരുപോലെ ജാഗ്രത പുലര്‍ത്തണം. വിദഗ്ധും ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും ദുരന്തനിവാരണത്തിനായി മുന്‍കൂട്ടി സജ്ജമാവേണ്ട സാഹചര്യമാണ് കാണുന്നത്. ജനങ്ങള്‍ക്ക് നിര്‍ഭയരായി കഴിയുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് ഏവരും ഒരുമിച്ച്‌ നിന്ന് പ്രവര്‍ത്തിക്കണം.

തോടുകളും പുഴകളും കവിഞ്ഞൊഴുകുകയും ഡാമുകള്‍ നിറഞ്ഞ ജലം ഒഴുക്കി വിടേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ തികഞ്ഞ വൈദഗ്ധ്യത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കാന്‍ തയ്യാറാക്കേണ്ടതുണ്ട്. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മലയോരപ്രദേശങ്ങളിലെയും സമതലപ്രദേശങ്ങളിലെയും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ഭരണകൂടങ്ങള്‍ക്കും അധികാരികള്‍ക്കും ബാധ്യതയുണ്ട്.

പ്രകൃതിദുരന്തങ്ങളും മഴക്കെടുതികളും തുടര്‍ച്ചയായുണ്ടായിട്ടും സ്ഥായിയായ ദുരന്തനിവാരണ സംവിധാനം രൂപം കൊടുക്കാത്തത് ഇപ്പോഴും പോരായ്മയായി തന്നെ നില്‍ക്കുന്നു. അധികൃതരോട് ചേര്‍ന്ന് എല്ലാ വിഭാഗം ജനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണം. ഓരോ മനുഷ്യജീവനും വിലപ്പെട്ടതായി കരുതുകയും എല്ലാ വസ്തുവകകളും സംരക്ഷിക്കുന്നതില്‍ ഏകമനസ്സോടെയും എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ ആത്മവിശ്വാസത്തോടെയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും എംപി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...

‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി...

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...