റാന്നി അങ്ങാടി ശാലീശ്വരം ശിവക്ഷേത്രത്തിലെ ശ്രീകോവിലിന് ഉത്തരംവെച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി അങ്ങാടി ശാലീശ്വരം ശിവക്ഷേത്രത്തിലെ ശ്രീകോവിലിന് ഉത്തരംവെച്ചു. ശ്രീകോവിലിന്റെ മുഖമണ്ഡപം ഉൾപ്പെടെയുള്ള പ്രധാന ഭാഗത്തിന്റെ ഉത്തരംവെപ്പാണ് നടന്നത്. മേൽശാന്തി ഗണപതി സുബ്രഹ്മണ്യത്തിന്റെ കാർമികത്വത്തിൽ പ്രത്യേകപൂജകൾ നടന്നു. തുടർന്ന് മേൽശാന്തി, ക്ഷേത്രശില്പി വി.എസ്.രഘു ആചാരി കിടങ്ങൂർ എന്നിവരുടെ കാർമികത്വത്തിൽ മുഖമണ്ഡപത്തിന്റെയും പുറംഭിത്തികളുടെയും മുകളിൽ ഉത്തരം ഉറപ്പിച്ചു. നമസ്കാരമണ്ഡപത്തിന്റെ ശിലാന്യാസവും നിർമാണത്തിന്റെ രണ്ടാംഘട്ട സംഭാവന സ്വീകരണവും നടന്നു. ശിവരാത്രി ഉത്സവത്തിന്റെ നോട്ടീസ് ആയിക്കൽ അടവീശ്വര ക്ഷേത്രം രക്ഷാധികാരി രാധാകൃഷ്ണപിള്ളയ്ക്ക്‌ നൽകി മേൽശാന്തി ഗണപതി സുബ്രഹ്മണ്യം പ്രകാശനംചെയ്തു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് രാമചന്ദ്രപ്പണിക്കർ, വൈസ് പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി ആർ.രോഹിത്, ട്രഷറർ കെ.വി.പ്രസാദ്, സി.എസ്.ചന്ദ്രമോഹൻ, എം.എസ്.സോമരാജൻ, പ്രസാദ് പിള്ള, രജീഷ് രഘുനാഥ്, എം.കെ.മോഹനൻ എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചു ; രക്താബുര്‍ദ രോഗിയായ മൂന്ന് വയസുകാരന്‍ മരിച്ചു

0
ഭോപ്പാല്‍ : രക്താര്‍ബുദത്തിന് ചികിത്സതേടിയ മൂന്ന് വയസുകാരന് മരുന്നിന് പകരം ഫോര്‍മാലിന്‍...

ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം

0
ഡൽഹി: ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം. പിണറായി...

ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി...

അമ്മയുടെ ജനറല്‍ബോഡി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും വാര്‍ഷിക റിപ്പോര്‍ട്ട് തയാറായിട്ടില്ല

0
കൊച്ചി: താരസംഘടന അമ്മയുടെ ജനറല്‍ബോഡി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി...