റാന്നി: ഡിസംബർ 15 മുതൽ റാന്നിയിൽ നടക്കുന്ന അയ്യപ്പ മഹാ സത്ര വേദിയിൽ താൽക്കാലിക ശബരിമല ക്ഷേത്രത്തിനു മുന്നിലായി പ്രതിഷ്ഠിക്കുന്ന കൊടിമരത്തിൽ ഏറ്റുന്നതിനുള്ള ധ്വജവും ധ്വജ കയറും കവടിയാർ കൊട്ടാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി സത്രം സംഘാടക സമിതി തിരുവനന്തപുരം പ്രതിനിധികളായ ഹിന്ദു ധർമ പരിഷത് പ്രവർത്തകർക്ക് കൈമാറി. ശില്പി ഹരി ചക്കുളം ആണ് പ്രത്യേക കൊടി രൂപകൽപന ചെയ്തത്. ധ്വജം ഘോഷയാത്രയായി വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് 15 നു രാവിലെ റാന്നി തോട്ടമൺ കാവ് ദേവീ ക്ഷത്രത്തിലെത്തും. തുടർന്ന് മഹാ നാമ ജപഘോഷയാത്രയായെത്തുന്ന ധ്വജം മുൻ മിസോറാം ഗവർണർ കുമ്മനം രാജ ശേഖരൻ സത്ര വേദിയിലെ കൊടിമരത്തിൽ ഉയർത്തും.
സത്ര വിളംബര വേദിയിൽ ഇന്നും നാരായണീയ യജ്ഞം നടത്തി. ചെങ്ങന്നൂർ കാരക്കാട് ശ്രീ ധർമ ശാസ്താ നാരായണീയ സമിതിയാണ് ഇന്ന് പാരായണം നടത്തിയത്. വിശ്വ ഹിന്ദു പരിഷത്ത് സംഥാന മാതൃ ശക്തി സംയോജക മിനി ഹരികുമാർ, സ്വാമി പവന പുത്ര ദാസ്, സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ, പ്രസിഡണ്ട് പ്രസാദ് കുഴിക്കാലാ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു. അന്നദാന യജ്ഞവും നടത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























