അന്നദാനം മഹാദാനം … റാന്നി അയ്യപ്പ സത്രത്തില്‍ അതിശ്രേഷ്ഠം പ്രസാദം ഊട്ട്‌

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയിൽ നടക്കാനിരിക്കുന്ന ശ്രീമത് അയ്യപ്പ മഹാ സത്രത്തിന് മുന്നോടിയായി നടക്കുന്ന അന്നദാന സമപ്പണം ശ്രദ്ധേയമാകുന്നു. മുന്നോറോളം പേരാണ് അന്നദാനം സ്വീകരിക്കാൻ സത്ര വാടിയിലെ ഊട്ടു പുരയിലെത്തുന്നത്. അയ്യപ്പ ഭക്തരുടെ വഴിപാടുകളായാണ് അന്നദാനം നടക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കർഷകരായ അയ്യപ്പ ഭക്തർ മണികണ്ഠനാൽത്തറയിൽ ഒരുക്കിയിരിക്കുന്ന സമർപ്പണ മണ്ഡപത്തിൽ അരി, പലവ്യഞ്ജനങ്ങൾ പച്ചക്കറികൾ എന്നിവ ദിവസേന സമർപ്പിക്കുന്നു.

കൂടാതെ അന്നദാനത്തിനായി നിരവധി പേര് സഹായിക്കുന്നുണ്ട്. 12 വിളക്ക് വരെ 300 പേർക്കാണ് ഭക്ഷണം ഒരുക്കുന്നത്. പ്രഭാത ഭക്ഷണത്തിനും ഉച്ച ഭക്ഷണത്തിനുമാണ് ഭക്തർ ഏറെ എത്തുന്നത്. രാത്രി നേരത്തും ഭക്തർ എത്തുന്ന സാഹചര്യത്തിൽ ഭക്ഷണം നൽകുന്നതിനുള്ള തയ്യാറെടുപ്പുകൾ ഉണ്ട്. അതിനിടെ നാരായണീയ പാരായണ യജ്ഞം ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കും. ഇന്ന് കോന്നി ഇളകൊള്ളൂർ ഉമാമഹേശ്വര നാരായണീയ സമിതി പാരായണ യജ്ഞം നടത്തും. ഇന്നലെ നടന്ന നാരായണീയ യജ്ഞത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, പ്രോഗ്രാം കൺവീനർ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കുട്ടപ്പൻ, സാബു പി, പ്രസാദ് മൂക്കന്നൂർ, രാധാകൃഷ്ണൻ നായർ, മോഹന ചന്ദ്രൻ, ആചാര്യ വിജയലക്ഷ്മി ടീച്ചർ എന്നിവർ പങ്കെടുത്തു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...