പ്രാദേശിക സാമ്പത്തിക വികസനത്തിനും കാര്‍ഷിക ആരോഗ്യ മേഖലകള്‍ക്കും ഊന്നല്‍ നല്‍കുന്ന മിച്ച ബജറ്റുമായി റാന്നി ബ്ലോക്ക് പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

റാന്നി: പ്രാദേശിക സാമ്പത്തിക വികസനത്തിനും കാര്‍ഷിക ആരോഗ്യ മേഖലകള്‍ക്കും ഊന്നല്‍ നല്‍കി 57.28 കോടി രൂപ വരവും 57.06 കോടി രൂപ ചെലവും വരുന്ന മിച്ച ബജറ്റുമായി റാന്നി ബ്ലോക്ക് പഞ്ചായത്ത്. 2023-24 വര്‍ഷത്തെ വാര്‍ഷിക ബജറ്റിലാണ് കൃഷിയും പ്രാദേശിക വികസന നിര്‍ദേശങ്ങളുമുള്ളത്.
വാർഷിക പദ്ധതി വിഹിതവും കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതവും ഉൾപ്പെടെയുള്ള വരവും ചെലവും 21.69 ലക്ഷം രൂപയുടെ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്.

വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പി.എസ് സുജ ബജറ്റ് അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി അദ്ധ്യക്ഷനായ യോഗത്തിൽ. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ്, ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.റ്റി. ജെയിംസ്, സജി കുളത്തുങ്കൽ, കെ.ആര്‍ പ്രകാശ്, ബിന്ദു റെജി, രാജൻ, ബ്ലോക്ക് മെമ്പർമാരായ അഡ്വ. ജേക്കബ് സ്റ്റീഫൻ, കോമളം അനുരുദ്ധൻ, സതീഷ് പണിക്കർ, അഡ്വ.തോമസ് റ്റി. മാത്യു, കെ.എം.മാത്യു, ഗ്രേസി തോമസ്, നബീസത്ത് ബീവി, നയന സാബു, അന്നമ്മ തോമസ്, ഷിജി മോഹൻ, സെക്രട്ടറി അനുമാത്യു ജോർജ്ജ്, അസി. പ്ലാൻ കോർഡിനേറ്റർ മുഹമ്മദ് ഷാഫി എന്നിവര്‍ പ്രസംഗിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...