റാന്നി : ഗവൺമെൻറ് എൽ പി ജി എസ് സ്കൂളിൽ നടന്ന ബ്ലോക്ക് തല പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശോഭ ചാർലി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം ഷാംജിത്ത് മുഖ്യപ്രഭാഷണം നടത്തി. റാന്നി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ സുരേഷ് പുസ്തക വിതരണവും റാന്നി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സന്ധ്യാ ദേവി യൂണിഫോം വിതരണവും റാന്നി സഹകരണ ബാങ്ക് പ്രസിഡൻറ് ബിനോയ് കുര്യാക്കോസ് പഠനോപകരണ വിതരണം നടത്തുകയും ചെയ്തു.
റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ധു സഞ്ജയൻ, റാന്നി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സച്ചിൻ വയല, റാന്നിബ്ലോക്ക് പഞ്ചായത്ത് മെമ്പർ നയനാ സാബു, റാന്നി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന കുമാരി, റാന്നി ഗ്രാമപഞ്ചായത്ത് അംഗം ശശികല രാജശേഖരൻ, റാന്നി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഷാജി എ. സലാം, ഡയറ്റ് ഫാക്കൽട്ടി ഡോ. കെ.കെ ദേവി, കൈറ്റ് മാസ്റ്റർ ട്രെയിനർ സി.കെ ശ്രീജേഷ്, എസ് എം സി ചെയർമാൻ സുരേഷ് കുമാർ, പി ടി എ പ്രസിഡൻറ് അജയൻ പിള്ള, സി ആർ സി കോഡിനേറ്റർ ബീനാമ്മ കോശി, എച്ച് എം ഇൻചാർജ് രാഖി റഹ്മത്ത് എന്നിവര്‍ പ്രസംഗിച്ചു.