കൊല്ലം : വൃദ്ധയെ ആക്രമിച്ച് സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസില്‍ ചെറുമകന്‍ അറസ്റ്റിലായി. 23 കാരനായ അനിമോന്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. കല്ലുവാതുക്കല്‍ സ്വദേശി 86 കാരിയായ ത്രേസ്യാമ്മ മേരിയുടെ മാലയാണ് അനിമോന്‍ കവര്‍ന്നത്. ത്രേസ്യാമയുമായി പിടിവലിയുണ്ടാകുകയും അവരെ ഉപദ്രവിക്കുകയും ചെയ്തായിരുന്നു ഇയാള്‍ മാല കവര്‍ന്നത്. മെയ് 27ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ വയോധികയെ കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജോസഫ് ലിയോണ്‍, എസ്‌ഐ കെ എസ് ദീപു, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വൃദ്ധയെ ആക്രമിച്ച് സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസില്‍ ചെറുമകന്‍ അറസ്റ്റില്‍
RECENT NEWS
Advertisment