പ്രവേശനോത്സവം ആഘോഷമാക്കി റാന്നി ബിആർസി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഗവൺമെൻറ് എൽ പി ജി എസ് സ്കൂളിൽ നടന്ന ബ്ലോക്ക് തല പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശോഭ ചാർലി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം ഷാംജിത്ത് മുഖ്യപ്രഭാഷണം നടത്തി. റാന്നി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ സുരേഷ് പുസ്തക വിതരണവും റാന്നി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സന്ധ്യാ ദേവി യൂണിഫോം വിതരണവും റാന്നി സഹകരണ ബാങ്ക് പ്രസിഡൻറ് ബിനോയ് കുര്യാക്കോസ് പഠനോപകരണ വിതരണം നടത്തുകയും ചെയ്തു.

റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ധു സഞ്ജയൻ, റാന്നി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സച്ചിൻ വയല, റാന്നിബ്ലോക്ക് പഞ്ചായത്ത് മെമ്പർ നയനാ സാബു, റാന്നി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന കുമാരി, റാന്നി ഗ്രാമപഞ്ചായത്ത് അംഗം ശശികല രാജശേഖരൻ, റാന്നി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഷാജി എ. സലാം, ഡയറ്റ് ഫാക്കൽട്ടി ഡോ. കെ.കെ ദേവി, കൈറ്റ് മാസ്റ്റർ ട്രെയിനർ സി.കെ ശ്രീജേഷ്, എസ് എം സി ചെയർമാൻ സുരേഷ് കുമാർ, പി ടി എ പ്രസിഡൻറ് അജയൻ പിള്ള, സി ആർ സി കോഡിനേറ്റർ ബീനാമ്മ കോശി, എച്ച് എം ഇൻചാർജ് രാഖി റഹ്മത്ത് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...