ഇൻക്ലൂസീവ് സ്പോർട്സിൽ പങ്കെടുത്തു മികവു തെളിയിച്ച കുട്ടികളെ റാന്നി ബി.ആർ.സി ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൻ്റെ ആദ്യ ദിനം നടന്ന ഇൻക്ലൂസീവ് സ്പോർട്സിൽ പങ്കെടുത്തു മികവു തെളിയിച്ച കുട്ടികളെ റാന്നി ബി.ആർ.സി ആദരിച്ചു. കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികള്‍ക്കും ഉപഹാരം നൽകിയാണ് ആദരിച്ചത്. അനുമോദന യോഗം ബി.പി.സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. രക്ഷാകർതൃ പ്രതിനിധി അജിത അധ്യക്ഷത വഹിച്ചു.

സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ രാജശ്രീ, ഹിമമോൾ സേവ്യർ, സോണിയ മോൾ ജോസഫ്, വി.ആര്‍ വിഞ്ചു, അഞ്ജന, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എസ് ദീപ്തി, ഓട്ടിസം സെൻ്റർ പ്രതിനിധി റജീന ബീഗം എന്നിവർ സംസാരിച്ചു. സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം നേരിട്ട് കണ്ട് മാർച്ച് പാസ്റ്റിൽ പങ്കെടുത്ത് ഏറെ ആഹ്ലാദത്തിലായിരുന്ന കുട്ടികളും കുട്ടികളെ അനുഗമിച്ച രക്ഷിതാക്കളും ആ അനുഭവങ്ങള്‍ പങ്ക് വെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ...

ഗൾഫ് മേഖലയിൽ നിന്ന് എണ്ണ കയറ്റുമതി ചെയ്യില്ല : യുഎസിന് മുന്നറിയിപ്പുമായി ഇറാൻ

0
ടെഹ്റാൻ : ഇറാനെതിരായ സാമ്പത്തിക യുദ്ധം യുഎസ് തുടരുകയാണെങ്കിൽ ഗൾഫ് മേഖലയിൽ...

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഭര്‍ത്താവ് പിടിയിൽ

0
കൊല്ലം: കൊട്ടിയത്ത് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...