ലഹരിവിരുദ്ധ പരിപാടികൾക്ക് ജനകീയ മുഖം നൽകി മാതൃകയായി റാന്നി ബി.ആർ.സി

For full experience, Download our mobile application:
Get it on Google Play

റാന്നി : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ലഹരിവിരുദ്ധ പരിപാടികൾക്ക് ജനകീയ മുഖം നൽകി മാതൃകയായി റാന്നി ബി.ആർ.സി. വിവിധ വകുപ്പുകളുടേയും പ്രാദേശിക സർക്കാരുകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണം ഉറപ്പാക്കിയാണ് പ്രചാരണ പരിപാടികൾ നടുത്തുന്നത്. തോട്ട – വനമേഖലകളിലെ ലഹരിവിരുദ്ധ പരിപാടികൾക്ക് മുന്നോടിയായി ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചു. പെരുനാട് പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ് മോഹനൻ്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ ആശുപത്രി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പി.ടി.സന്ദീഷും ബി.പി.സി ഷാജി.എ. സലാമും സംഘാംഗങ്ങളായി.

26 ന് എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ സ്പെഷ്യൽ അസംബ്ലിയും സുംബ ഡാൻസും നടത്തും. ശാരീരിക- മാനസിക ആരോഗ്യം മെച്ചപ്പെടുത്താനാണ് സുംബ ഡാൻസും ലഘു വ്യായാമങ്ങളും നടത്തുന്നത്. ബ്ലോക്ക്തല പരിപാടി എസ് സി ഹയർസെക്കൻഡറി സ്കൂളിൽ റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി രാവിലെ 9 മണിക്ക് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ.ജോൺസൺ വർഗീസ് അധ്യക്ഷത വഹിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ എസ് ജയന്തി ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലി കൊടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...