റാന്നി: റാന്നി വലിയ പാലത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു തകർന്നു. ആർക്കും പരിക്കില്ല. ശനിയാഴ്ച വൈകുന്നേരം ആറേകാലോടെ മുണ്ടക്കയം സ്വദേശി സഞ്ചരിച്ചിരുന്ന കാറും താലൂക്കാശുപത്രിയിലെ ഡോക്ടർ സഞ്ചരിച്ചിരുന്ന കാറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. പാലത്തിൽ വെച്ച് വലിയ അപകടം ഒഴിവായത് അത്ഭുതമായി. കനത്ത മഴയ്ക്കിടയിൽ നടന്ന ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻവശം തകർന്നു. മുണ്ടക്കയം ഭാഗത്തു നിന്നു വന്ന കാറിലെ ഡ്രൈവർ ഉറങ്ങി പോയി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ആർക്കും പരിക്കില്ലാത്തതിനാൽ ഇരുകൂട്ടരും വിഷയം പറഞ്ഞു തീർത്തു.
റാന്നി വലിയ പാലത്തിൽ കാറുകൾ തമ്മിൽ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു ; ആര്‍ക്കും പരിക്കില്ല
RECENT NEWS
Advertisment