റാന്നി: റാന്നി വലിയപാലത്തിനു സമീപം നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചോളം പേര്‍ക്കു പരിക്കേറ്റു. മുണ്ടക്കയം കോരുത്തോടു സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകള്‍ മിനി സതീഷ്(45) ആണ് മരിച്ചത്.
തിങ്കളാഴ്ച വെളുപ്പിന് ഒരു മണിയോടെയാണ് അപകടം നടന്നത്. ഇരുവശത്തു നിന്നുമെത്തിയ കാറുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വലിയപാലത്തിന് സമീപം നിര്‍മ്മിക്കുന്ന കലുങ്കിന് മുന്നിലാണ് അപകടം നടന്നത്. ഇവിടെ ഒരുവശത്ത് കലുങ്ക് നിര്‍മ്മിച്ച ശേഷം ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നു. കലുങ്കിനായി കുഴിയെടുത്തിട്ടില്ലാത്ത ടാറിംങ്ങുള്ള മറുവശത്ത് കൂടെ എതിര്‍ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കവെ തിരുവന്തപുരത്തേയ്ക്ക് പോയ ആൾട്ടോ കാറും ഇടപ്പാവൂർ ഭാഗത്തേക്കു പോയ മാരുതി ആൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിനി ഇന്ന് രാവിലെയാണ് മരിച്ചത്. റാന്നി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.