കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ഇ.എം.സി.സി കമ്പിനി ഡയറക്‌ടര്‍ ഷിബു വര്‍ഗീസ് ; വഞ്ചന തുറന്നുകാട്ടും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഉള്‍പ്പെട്ട ഇ.എം.സി.സി കമ്പിനി ഡയറക്‌ടര്‍ ഷിബു വര്‍ഗീസ് മത്സരരംഗത്ത്. കുണ്ടറയില്‍ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷിബു വര്‍ഗീസ് അറിയിച്ചു. ഇ.എം.സി.സി വിഷയത്തില്‍ സത്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മന്ത്രി വഞ്ചിച്ചെന്ന് ഷിബു വര്‍ഗീസ് പറഞ്ഞു. കരാറുണ്ടാക്കിയ ശേഷം ഇ.എം.സി.സിയെ തള‌ളിപ്പറഞ്ഞ മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ കമ്പിനിയായ ഇ.എം.സി.സി,​ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായും കെ.എസ്.ഐ.ഡി.സിയുമായും ആഴക്കടല്‍ മത്സ്യബന്ധനത്തിനും ഭക്ഷ്യ സംസ്‌കരണ പാര്‍ക്കിനുമായി ഉണ്ടാക്കിയ ധാരണാപത്രം വിവാദമായതോടെ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ,​ മുഖ്യമന്ത്രി പിണറായി വിജയന്‍,​ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ എന്നിവര്‍ക്കെതിരെ ആരോപണവുമായെത്തിയത്.

സംഭവം പ്രതിപക്ഷ നേതാവും ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനും തമ്മിലെ ഗൂഢാലോചനയാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. ധാരണാപത്രം സര്‍ക്കാര്‍ അറിയാതെയാണ് ഒപ്പിട്ടതെന്ന് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് തെ‌റ്റാണെന്നും ഇഎംസിസിയെക്കുറിച്ചുള‌ള വിവരങ്ങള്‍ അന്വേഷിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തയച്ചിരുന്നെന്ന് പ്രതിപക്ഷ നേതാവ് തെളിവ് പുറത്തുവിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...