വാഷിങ്ടണ്‍ : അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 30,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5.47 ലക്ഷം പേരാണ് യുഎസില്‍ വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേര് രോഗമുക്തി നേടി.
അതേസമയം 66 ദശലക്ഷം അമേരിക്കക്കാര്‍ക്ക് ഭാഗികമായെങ്കിലും വാക്സിനേഷന് നല്‍കിയിട്ടുണ്ട്. നല്‍കിയിട്ടുള്ള ഡോസുകളുടെ നിരക്ക് പ്രതിദിനം 2.3 ദശലക്ഷമായി ഉയര്‍ന്നു. ജനുവരി അവസാനത്തില്‍ പ്രതിദിനം 1.2 ദശലക്ഷത്തിലാണ് വാക്സിനുകള്‍ നല്‍കിയത്.