മണി ആശാനെ പൂട്ടാന്‍ ആഗസ്തി എത്തി ; ഉടുമ്പന്‍ചോലയില്‍ തീപാറും പോരാട്ടം

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം: സി.പി.എമ്മിന് എം.എം മണി ആശാനെങ്കില്‍ കോണ്‍ഗ്രസുകാര്‍ക്ക് പ്രസിഡന്റാണ് ഇ.എം ആഗസ്തി. ഇത്തവണ ഉടുമ്പന്‍ചോലയില്‍ ആശാനെ നേരിടുന്നത് കോണ്‍ഗ്രസുകാരുടെ പ്രിയപ്പെട്ട പ്രസിഡന്റാണ്. ജില്ലയിലെ ഏറ്റവും തലമുതിര്‍ന്ന നേതാവിനെ തന്നെ രംഗത്തിറക്കിയത് മണ്ഡലം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മുമ്പ്  എം.എം മണിയെ ഇതേ മണ്ഡലത്തില്‍ പരാജയപ്പെടുത്തിയ ഇ.എം ആഗസ്തി എ.ഐ.സി.സി അംഗവും കൂടിയാണ്.

ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തെ രണ്ടു തവണ പ്രതിനിധീകരിച്ച ആഗസ്തി എത്തുന്നതോടെ മണ്ഡലത്തിലെ യു.ഡി.എഫ് അണികളും ആവേശത്തിലാണ്. ജില്ലയിലെ കോണ്‍ഗ്രസില്‍ ഇത്തവണ കാര്യമായ ഗ്രൂപ്പു പോരുകളില്ല എന്നതും ശ്രദ്ധേയമാണ്. മുമ്പ്  രണ്ടു തവണ മത്സരിച്ചപ്പോഴും ആഗസ്തി നേടിയ വോട്ടുകള്‍ എം.എം മണി നേടിയതിനെക്കാള്‍ പതിനായിരത്തിലധികമാണ്. എ.ഐ.സി.സി സര്‍വേയിലും മണ്ഡലത്തില്‍ ആഗസ്തി മത്സരിച്ചാല്‍ വിജയസാധ്യത ഉണ്ടെന്ന് കണ്ടതോടെയാണ് മികച്ച സഹകാരിയും വാഗ്മിയുമായ ആഗസ്തിക്ക് നറുക്കു വീണത്.

മൂന്നാം വിജയം ലക്ഷ്യം വെച്ചെത്തുന്ന ആഗസ്തിക്ക് തടയിടാന്‍ മണിയാശാന് സാധിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ജില്ലയിലെ ഇരു പാര്‍ട്ടികളുടെയും അമരക്കാരായ ആശാനും പ്രസിഡണ്ടും  തമ്മിലുള്ള പോരാട്ടം ഉടുമ്പന്‍ചോലയെ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രം ആക്കുമെന്ന കാര്യം ഉറപ്പാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...