റാന്നിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു ; അഞ്ചുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി വലിയപാലത്തിനു സമീപം നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചോളം പേര്‍ക്കു പരിക്കേറ്റു. മുണ്ടക്കയം കോരുത്തോടു സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകള്‍ മിനി സതീഷ്(45) ആണ് മരിച്ചത്.

തിങ്കളാഴ്ച വെളുപ്പിന് ഒരു മണിയോടെയാണ് അപകടം നടന്നത്. ഇരുവശത്തു നിന്നുമെത്തിയ കാറുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വലിയപാലത്തിന് സമീപം നിര്‍മ്മിക്കുന്ന കലുങ്കിന് മുന്നിലാണ് അപകടം നടന്നത്. ഇവിടെ ഒരുവശത്ത് കലുങ്ക് നിര്‍മ്മിച്ച ശേഷം ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നു. കലുങ്കിനായി കുഴിയെടുത്തിട്ടില്ലാത്ത ടാറിംങ്ങുള്ള മറുവശത്ത് കൂടെ  എതിര്‍ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കവെ തിരുവന്തപുരത്തേയ്ക്ക് പോയ ആൾട്ടോ കാറും ഇടപ്പാവൂർ ഭാഗത്തേക്കു പോയ മാരുതി ആൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിനി ഇന്ന് രാവിലെയാണ് മരിച്ചത്. റാന്നി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...