റാന്നി: ചേത്തയ്ക്കല്‍ കൂത്താട്ടുകുളം എം.എല്‍.എ റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കണ്ണങ്കരയില്‍ നിന്നും ലണ്ടന്‍പടി വരെയാണ് രണ്ടാം ഘട്ടമായി വികസിപ്പിക്കുന്നത്. ആദ്യഘട്ടമായി കൂത്താട്ടുകുളം മുതല്‍ വലിയപതാല്‍ കിഴക്കേമല വരെയുള്ള ഭാഗം ഉന്നത നിലവാരത്തിലാക്കിയിരുന്നു. ഈ ഭാഗം ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് പുനരുദ്ധരിച്ചത്.
രണ്ടാം ഘട്ടമായി കിഴക്കേമല മുതല്‍ കണ്ണങ്കര വരെയാണ് ഉന്നത നിലവാരത്തില്‍ ചെയ്യുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ കണ്ണങ്കര മുതല്‍ ലണ്ടന്‍പടി വരെയാണ് പുതിയതായി നിര്‍മ്മിക്കുന്നത്. ഡിആര്‍ വര്‍ക്കുകളും വശങ്ങള്‍ വലിയ മെറ്റല്‍ ഉപയോഗിച്ച് ബലപ്പെടുത്തുന്ന പണികളുമാണ് നടക്കുന്നത്. ബംഗ്ലാവുപടി പെന്തകോസ്തു ചര്‍ച്ചിന് സമീപത്തെ വലിയ വളവില്‍ ക്രാഷ് ബാരിയറുകളും സ്ഥാപിച്ചു. ഇതിനു സമീപത്തു ഡിആര്‍ വര്‍ക്കു നടക്കുകയാണ്. തേയിലപ്പുരയ്ക്കു സമീപം ഡിആര്‍ വര്‍ക്കു പൂര്‍ത്തിയായി. പണികള്‍ വളരെവേഗം പുരോഗമിക്കുകയാണ്.