റാന്നി : സോഷ്യൽ ഓഡിറ്റ് ഡിപ്പാർട്ട്മെൻറ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)യുടെ സഹായത്തോടെ റാന്നി ബിആർസിയിലും ഉപജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലും നടത്തിവന്ന സോഷ്യൽ ഓഡിറ്റ് സമാപിച്ചു. ഓഡിറ്റിൻ്റെ സമാപന പരിപാടിയായ പബ്ലിക് ഹിയറിംഗ് ബി.ആർ.സി ഹാളിൽ ബി.പി സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. കില ഫാക്കൽറ്റി എം.കെ ഷിറാസ് വിഷയാവതരണം നടത്തി. നാറാണംമൂഴി ഗ്രാമ പഞ്ചായത്തംഗം സാംജി ഇടമുറി, വി.കെ അജിത്ത് കുമാർ, എ.ഇ.ഒ പ്രതിനിധി അനിൽകുമാർ, സി ആർ സി കോഡിനേറ്റർ ബി ശില്പ നായര്‍, കില ഫാക്കൽറ്റി മെറിൻ റേച്ചൽ റെജി എന്നിവര്‍ പ്രസംഗിച്ചു.
സമഗ്ര ശിക്ഷാ കേരളം വഴി സർക്കാർ നടപ്പാക്കുന്ന പരിപാടികളുടെ ഗുണത ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങളെ അറിയിക്കുന്നതിനുമാണ് ഓഡിറ്റ് നടത്തുന്നത്. സോഷ്യൽ ഓഡിറ്റ് ഫെസിലിറ്റേഷൻ ടീമിൻ്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ഓഡിറ്റ് നടത്തുകയും തുടർന്ന് ബിആർസികളിൽ വെച്ച് വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പബ്ലിക് ഹിയറിംഗ് നടത്തുകയും ചെയ്തു. വിദ്യാലയ പ്രതിനിധികൾ റിപ്പോർട്ട് അവതരിപ്പിച്ചു.