റാന്നി: റാന്നി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി റിങ്കു ചെറിയാന്റെ ഇന്നത്തെ പര്യടന പരിപാടി വെച്ചൂച്ചിറ പഞ്ചായത്തിലെ വാറ്റുകുന്നിൽ നിന്നും രാവിലെ എട്ടരയോടെ ആരംഭിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ലിജു ജോർജ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് വാറ്റുകുന്ന്, വെൺകുറിഞ്ഞി, മാടത്തുംപടി, മാറിടം കവല, മുക്കൂട്ടുതറ, കൊല്ലാന്മുള, 70 ഏക്കർ, അറയാഞ്ഞിലിമണ്ണ്, ഇടകടത്തി, കുറുമ്പൻമൂഴി അക്കരെ, കുറുമ്പൻമൂഴി ഇക്കരെ, ഇടത്തിക്കാവ്, ചാത്തൻതറ, നിരവ്, കുക്കുടുമൺ, നവോദയ, പരുവ, മണ്ണടിശാല, വർക്കലമുക്ക്, കൂത്താട്ടുകുളം, വാകമുക്ക്, അച്ചടിപ്പാറ, കുന്നം, കുംഭിത്തോട്, അറയൻപാറ എന്നിവിടങ്ങളിൽ എത്തി വോട്ടര്‍മാരെ നേരിട്ടു കണ്ട് വോട്ടഭ്യർത്ഥന നടത്തി. വെച്ചൂച്ചിറ മാർക്കറ്റിൽ നടന്ന സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു.
നിരവധി ബൈക്കുകളുടെയും ഓട്ടോറിക്ഷകളുടെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടെയാണ് ഇന്നത്തെ പ്രചരണം മുന്നോട്ട് പോയത്. ജനങ്ങൾ നേരിടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നത്തിനു 100 ദിവസത്തെ പദ്ധതിയിൽ ആവിഷ്കരിച്ച് നടപ്പാകുമെന്നും പര്യടനത്തിനിടയിൽ റിങ്കു ചെറിയാൻ പറഞ്ഞു.