റാന്നി വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിന് വെച്ചൂച്ചിറയില്‍ തിരി തെളിഞ്ഞു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിന് വെച്ചൂച്ചിറയില്‍ തിരി തെളിഞ്ഞു. കലയുടെ മാമാങ്കത്തില്‍ വെച്ചൂച്ചിറ മൂന്നുനാള്‍ ആറാടും. വെച്ചൂച്ചിറ കോളനി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവം ബുധനാഴ്ച സമാപിക്കും. റാന്നി ഉപജില്ലയിലെ എഴുപത്തിമൂന്ന് സ്കൂളുകളിൽ നിന്നും രണ്ടായിരത്തി ഒരുനൂറിൽ അധികം കുട്ടികൾ മൂന്നുദിനങ്ങളായി നടക്കുന്ന വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും. കലോത്സവ ഉദ്ഘാടനം റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണൻ നിർവഹിച്ചു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ജെയിംസ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിഷാ അലക്സ്,അംഗങ്ങളായ രമാദേവി,എം നഹാസ്,ടി.കെ രാജന്‍,സിറിയക് തോമസ്,ഷാജി എ.സലാം,വി.എം പ്രകാശ്,ആര്‍ വരദരാജന്‍,രമേശ് ബാബു,വി സുധീര്‍,ആദിത്യന്‍ മോഹന്‍,റോസമ്മ രാജന്‍, ശ്രീജ ശ്രീധർ, പ്രീതി ജോസഫ് എന്നിവർ പ്രസംഗിച്ചു. അഞ്ചു വേദിയിലായിട്ടാണ് കലാമത്സരങ്ങള്‍ അരങ്ങേറുന്നത്.

വേദി 1 ഭരതം, വേദി 2 ഭാവം,വേദി 3 രാഗം,വേദി 4 താളം,വേദി 5 – ലയം .ഇന്ന് വേദി 1ല്‍ ഭരതനാട്യം, കുച്ചുപ്പുടി, തിരുവാതിര, മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, കേരളനടനം, 2ല്‍ മിമിക്രി, മോണോആക്ട്, നാടകം, സ്കിറ്റ്, മൂകാഭിനയം, കഥാപ്രസംഗം, പരിചമുട്ടുകളി, 3ല്‍ സംസ്കൃതോത്സവം, 4ല്‍ പദ്യം ചൊല്ലല്‍(ഇംഗ്ലീഷ്, ഹിന്ദി, കന്നട,തമിഴ്), പ്രസംഗം (ഇംഗ്ലീഷ്,ഹിന്ദി,കന്നട,തമിഴ്), 5ല്‍ അറബി കലോത്സവം, 6ല്‍ കൂടിയാട്ടം, യക്ഷഗാനം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, കഥകളി, ഓട്ടന്‍തുള്ളല്‍ എന്നിവ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...