Friday, March 29, 2024 4:13 pm

ശബരിമല തീര്‍ഥാടനം ; വെജിറ്റേറിയന്‍ ഭക്ഷണവില നിശ്ചയിച്ച് ഉത്തരവായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔട്ടര്‍ പമ്പ ഉള്‍പ്പെടെയുളള പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. അമിതവില, അളവില്‍ കുറവ് മുതലായവ വഴി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി വിലവിവര പട്ടിക തീര്‍ഥാടന പാതകളിലെ ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്ക സ്ഥലത്ത് വ്യക്തമായി പ്രദര്‍ശിപ്പിക്കണം. നിശ്ചയിച്ചിട്ടുളള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുവാന്‍ പാടില്ല. നിശ്ചിത വിലയ്ക്ക് തന്നെ നിര്‍ദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് വരാതെ ഗുണമേന്മയുളള ആഹാര സാധനങ്ങളാണ് വില്‍ക്കുന്നത് എന്ന് ബന്ധപ്പെട്ട പരിശോധനാ ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണം.

Lok Sabha Elections 2024 - Kerala

വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ വില വിവരം:
ഇനം, അളവ്, സന്നിധാനം, പമ്പ/നിലയ്ക്കല്‍, ജില്ലയിലെ മറ്റ് സ്ഥലങ്ങള്‍ എന്ന ക്രമത്തില്‍:
ചായ (150 എം.എല്‍): 13, 12, 11. കാപ്പി (150എം.എല്‍): 13, 12, 11. കടുംകാപ്പി/കടുംചായ (150എം.എല്‍): 11, 10, 9.
ചായ, കാപ്പി (മധുരം ഇല്ലാത്തത് 150 എം.എല്‍): 12, 11, 10. ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി), ബ്രൂ/നെസ്‌കഫേ ബ്രാന്‍ഡഡ് (150 എം.എല്‍): 19, 17, 17. ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി), ബ്രൂ/നെസ്‌കഫേ /കഫീ ഡെ /ബ്രാന്‍ഡഡ് (200 എം.എല്‍): 24, 21, 21. ബോണ്‍വിറ്റ/ ഹോര്‍ലിക്‌സ് (150 എം.എല്‍): 27, 25, 25.
പരിപ്പുവട (40 ഗ്രാം ) : 15, 13, 10. ഉഴുന്നുവട (40 ഗ്രാം ) : 15, 13, 10. ബോണ്ട (75 ഗ്രാം) : 15, 13, 10. ഏത്തയ്ക്ക അപ്പം (പകുതി ഏത്തയ്ക്ക 50 ഗ്രാം): 15, 13, 10. ബജി (30 ഗ്രാം) : 13, 12, 10.
ദോശ ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ(ഒരെണ്ണം 50 ഗ്രാം) : 13, 12, 10. ഇഡ്ഡലി ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ(ഒരെണ്ണം 50 ഗ്രാം): 13, 12, 10. ചപ്പാത്തി (ഒരെണ്ണം 40 ഗ്രാം) : 14, 13, 10. പൂരി ഒരെണ്ണം മസാല ഉള്‍പ്പെടെ ( 40 ഗ്രാം) : 15, 13, 11.
പൊറോട്ട (ഒരെണ്ണം 50 ഗ്രാം ) : 15, 13, 10. പാലപ്പം 50 ഗ്രാം : 14, 13, 10. ഇടിയപ്പം 50 ഗ്രാം : 14, 13, 10. നെയ് റോസ്റ്റ് 150 ഗ്രാം : 48, 45, 41. മസാല ദോശ 200 ഗ്രാം : 56, 49, 47. പീസ് കറി 100 ഗ്രാം : 32, 31, 29. കടല കറി 100 ഗ്രാം : 32, 30, 27. കിഴങ്ങ് കറി 100 ഗ്രാം : 31, 29, 27. ഉപ്പുമാവ് 200 ഗ്രാം : 29, 25, 23. ഊണ് പച്ചരി ( സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍) : 75, 72, 67. ഊണ് പുഴുക്കലരി ( സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍) : 75, 72, 67. ആന്ധ്രാ ഊണ് : 77, 73, 68. വെജിറ്റബിള്‍ ബിരിയാണി 350 ഗ്രാം : 75, 72, 67.
കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പെടെ 750 മില്ലി) : 41, 36, 33. കപ്പ (250 ഗ്രാം) : 37, 34, 31. തൈര് സാദം : 54, 50, 47. നാരങ്ങാ സാദം : 51, 48, 46. തൈര് (ഒരു കപ്പ്) :15, 13, 10. വെജിറ്റബിള്‍ കറി 100 ഗ്രാം : 27, 24, 23. ദാല്‍ കറി 100 ഗ്രാം : 27, 24, 23. ടൊമാറ്റോ ഫ്രൈ 125 ഗ്രാം : 37, 36, 31. പായസം 75 എം.എല്‍ : 17, 15, 13. ഒനിയന്‍ ഊത്തപ്പം 125 ഗ്രാം : 64, 57, 52. ടൊമാറ്റോ ഊത്തപ്പം 125 ഗ്രാം : 62, 56, 52.

ശബരിമല തീര്‍ഥാടനം: ബേക്കറി സാധനങ്ങളുടെ
വില നിശ്ചയിച്ച് ഉത്തരവായി
ശബരിമല സന്നിധാനം, പമ്പ/നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ബേക്കറി സാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. അമിതവില, അളവില്‍ കുറവ് മുതലായവ വഴി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി വിലവിവര പട്ടിക തീര്‍ഥാടന പാതകളിലെ ബേക്കറി /ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്ക സ്ഥലത്ത് വ്യക്തമായി പ്രദര്‍ശിപ്പിക്കണം. നിശ്ചയിച്ചിട്ടുളള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുവാന്‍ പാടില്ല. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും നിശ്ചിത വിലയ്ക്ക് തന്നെ നിര്‍ദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് വരാതെ ഗുണമേന്മയുളള ആഹാര സാധനങ്ങളാണ് വില്‍ക്കുന്നത് എന്ന് ബന്ധപ്പെട്ട പരിശോധനാ ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണം.
ഇനം, അളവ്, സന്നിധാനം, പമ്പ/നിലയ്ക്കല്‍ എന്ന ക്രമത്തില്‍:
വെജിറ്റബിള്‍ പഫ്‌സ് (80 ഗ്രാം) : 20, 19. വെജിറ്റബിള്‍ സാന്‍വിച്ച് (100 ഗ്രാം) : 25, 23.
വെജിറ്റബിള്‍ ബര്‍ഗര്‍ (125 ഗ്രാം) : 32, 30. പനീര്‍ റോള്‍ (125 ഗ്രാം ) : 34, 33.
മഷ്‌റൂം റോള്‍ (125 ഗ്രാം ) : 36, 35. വെജിറ്റബിള്‍ മസാല റോസ്റ്റ് വിത്ത് കുബൂസ് / ചപ്പാത്തി (ഒരെണ്ണം 150 ഗ്രാം) : 34, 32.
വെജിറ്റബിള്‍ ഡാനിഷ് (75ഗ്രാം) : 21, 20. ദില്‍ഖുഷ് (60 ഗ്രാം) : 20, 18. സോയാബീന്‍ പീസ് 150 ഗ്രാം : 52, 50. ബ്രഡ് മസാല (180 ഗ്രാം) : 52, 50. സ്വീറ്റ്‌ന (80 ഗ്രാം) : 20, 17.
ജാം ബണ്‍ ( ഒരു പീസ് 60 ഗ്രാം) : 22, 20. മസാല റോള്‍ കുബൂസ് /ചപ്പാത്തി (ഒരെണ്ണം 150 ഗ്രാം) : 48, 46. ചോക്ലേറ്റ് കേക്ക് പീസ് (50 ഗ്രാം): 23, 20. സ്വീറ്റ് പഫ്‌സ് (60 ഗ്രാം) : 23, 20.
വാനില കേക്ക് പീസ് (50 ഗ്രാം ) : 20, 18.
ജാം ബ്രഡ് 50 ഗ്രാം : 23, 20. ദില്‍ പസന്ത പീസ് 40 ഗ്രാം : 20, 18. ബനാന പഫ്‌സ് 90 ഗ്രാം : 22, 21. വെജിറ്റബിള്‍ കട്‌ലെറ്റ് 50 ഗ്രാം : 17, 15. ബ്രഡ് 350 ഗ്രാം : 35, 32. ബണ്‍ 50 ഗ്രാം :9, 8.
ക്രീം ബണ്‍ 80 ഗ്രാം : 23, 21. വെജിറ്റബിള്‍ കൂബൂസ് റോള്‍ 150 ഗ്രാം : 47, 45.
ബനാന റോസ്റ്റ് (ഹാഫ് ബനാന 50 ഗ്രാം ): 15, 13. വെജിറ്റബിള്‍ ഷവര്‍മ (കുബൂസ്/ചപ്പാത്തി (ഒരെണ്ണം, 150 ഗ്രാം): 62, 60. വെജിറ്റബിള്‍ സമോസ 60 ഗ്രാം): 14, 12. ബ്രഡ് സാന്‍വിച്ച് (രണ്ട് പീസ് 60 ഗ്രാം) : 23, 21.
(പിഎന്‍പി 3513/22)

ശബരിമല തീര്‍ഥാടനം: ചായ, കാപ്പി വില നിശ്ചയിച്ചു
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തുന്ന മെഷീന്‍ ചായ/കോഫി ഉള്‍പ്പെടെയുളള ഇനങ്ങള്‍ക്ക് വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
ഇനം, അളവ്, സന്നിധാനം, പമ്പ, ഔട്ടര്‍ പമ്പ (പത്തനംതിട്ട ജില്ലയിലെ മറ്റ് ഭാഗങ്ങള്‍) എന്ന ക്രമത്തില്‍: ചായ(മെഷീന്‍ 90 എം.എല്‍): 10, 8, 8. കോഫി (മെഷീന്‍ 90 എം.എല്‍): 12,11,10. മസാല ടീ (മെഷീന്‍ 90 എം.എല്‍): 18, 17, 16. ലെമണ്‍ ടീ (മെഷീന്‍ 90 എംഎല്‍) : 18, 17, 16. ഫ്‌ളേവേര്‍ഡ് ഐസ് ടീ (മെഷീന്‍ 200 എം.എല്‍): 24, 21, 21. ഈ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ വില വിവരം പ്രദര്‍ശിപ്പിക്കണം.

ശബരിമല തീര്‍ഥാടനം: ബ്ലാക്ക് ടീ, ഗ്രീന്‍ ടീ വില നിശ്ചയിച്ചു
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തുന്ന കാര്‍ഡമം ടീ, ജിഞ്ചര്‍ ടീ (മെഷീന്‍) ഉള്‍പ്പെടെയുളള ഇനങ്ങള്‍ക്ക് വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
ഇനം, അളവ്, സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്ന ക്രമത്തില്‍:
ബ്ലാക്ക് ടീ(ടീ ബാഗ് 90 എം.എല്‍): 11, 10, 8. ഗ്രീന്‍ ടീ (ടീ ബാഗ് 90 എം.എല്‍): 12, 11, 9.
കാര്‍ഡമം ടീ (മെഷീന്‍ 90 എം.എല്‍): 17, 16, 15. ജിഞ്ചര്‍ ടീ (മെഷീന്‍ 90 എംഎല്‍) : 17, 16, 15. ഈ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ വില വിവരം പ്രദര്‍ശിപ്പിക്കണം.

ശബരിമല തീര്‍ഥാടനം: ജ്യൂസുകളുടെ വില നിശ്ചയിച്ചു
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തുന്ന ജ്യൂസുകളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
ഇനം, അളവ്, സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്ന ക്രമത്തില്‍:
ലെമണ്‍ ജ്യൂസ് (210എം.എല്‍): 21, 21, 21. ആപ്പിള്‍ ജ്യൂസ് (210എം.എല്‍): 54, 53, 52.
ഓറഞ്ച് ജ്യൂസ് (210എം.എല്‍): 54, 48, 47. പൈനാപ്പിള്‍ ജ്യൂസ് (210എം.എല്‍): 54, 48, 41.
ഗ്രേപ്‌സ് ജ്യൂസ് (210എം.എല്‍): 54, 48, 41. തണ്ണിമത്തന്‍ ജ്യൂസ് (210എം.എല്‍): 43, 32, 31.
കരിക്ക് : 43, 37, 36. ലെമണ്‍ സോഡ( 210 എം.എല്‍): 24, 21, 21. ഈ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ വില വിവരം പ്രദര്‍ശിപ്പിക്കേണ്ടതും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴ പുന്നമടയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു

0
ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വീടിന്‍റെ വയറിങ്...

രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയെന്ന് കോൺഗ്രസ്

0
ഡല്‍ഹി: രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയെന്ന് കോൺഗ്രസ് . തെരഞ്ഞെടുപ്പ്...

സഹകരണബാങ്കുകളിലെ തട്ടിപ്പ് തടയാനുള്ള കർശനനടപടിക്ക് വിമുഖത കാണിച്ച് വകുപ്പ്

0
തൃശ്ശൂർ: കേരളത്തിലെ സഹകരണബാങ്കുകളിലെ തട്ടിപ്പ് തടയാനുള്ള കർശനനടപടിക്ക് സഹകരണ വകുപ്പിന് വിമുഖത....

2000 രൂപാ നോട്ടുകളുടെ ബാങ്ക് ഇടപാട് ഏപ്രില്‍ 1ന് നടക്കില്ല : ആര്‍.ബി.ഐ

0
ഡല്‍ഹി: 2000 രൂപാ നോട്ടുകളുടെ ബാങ്ക് ഇടപാടിന് ഈ സാമ്പത്തിക വര്‍ഷം...