Wednesday, April 24, 2024 1:38 pm

ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ മിനി ബാങ്ക് ശാഖകള്‍ നിങ്ങള്‍ക്കും തുടങ്ങാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (IPPB) പത്തനംതിട്ട ജില്ലയിൽ ബിസിനസ്സ് സഹായികളെ തേടുന്നു. പത്തനംതിട്ട ജില്ലയില്‍ ഉടനീളം മിനി ബാങ്ക് ശാഖകള്‍ സ്ഥാപിച്ച് ബാങ്കിങ് സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 18നും 75നും മദ്ധ്യേ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവർക്കാണ് അവസരം. 2018ൽ പ്രവർത്തനം ആരംഭിച്ചതാണ് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്. 100 ശതമാനം ഗവണ്മെന്റ് ഓഹരികളിലൂടെ മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന് കീഴിലാണ് ബാങ്കിന്റെ പ്രവര്‍ത്തനം.

ബാങ്കിന് കിട്ടുന്ന വരുമാനത്തിന്റെ 40% കമ്മീഷനായി ലഭിക്കും. ഇത് കൂടാതെ ബാങ്ക് നടത്തുന്ന വിവിധ ക്യാമ്പയിനുകളിൽ കൂടി അധിക വരുമാനവും ലഭിക്കും. താഴെ പറയുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൻ പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസക്കാരനോ അല്ലെങ്കില്‍ സ്ഥാപനം നടത്തുന്നവരോ ആയിരിക്കണം.

1. കിരാന സ്റ്റോറുകൾ/മെഡിക്കൽ/ ന്യായവില കടകൾ മുതലായവയുടെ ഉടമകൾ.
2. ഫോട്ടോസ്റ്റാറ്/DTP/ടെലിഫോൺ സെന്ററുകൾ നടത്തുന്ന വ്യക്തികൾ.
3. സർവീസിൽ നിന്ന് വിരമിച്ച ബാങ്ക് ജീവനക്കാർ/അധ്യാപകർ/സർക്കാർ ജീവനക്കാർ/ഡിഫൻസ് പേഴ്സണല്‍.
4. പെട്രോൾ പമ്പ് ഉടമകൾ.
5. CSC സെന്റർ/അക്ഷയ കേന്ദ്രങ്ങൾ നടത്തുന്ന വ്യക്തികൾ.
6. കമ്പ്യൂട്ടർ സെന്ററുകൾ/ ഭക്ഷണശാലകൾ നടത്തുന്ന വ്യക്തികൾ.
7. കുടുംബശ്രീ പോലുള്ള സ്വയം സഹായ സംഘങ്ങളുടെ അംഗീകൃത പ്രവർത്തകർ.
8. തൊഴിൽരഹിതരായ വ്യക്തികൾ.
9. സമാനമായ മറ്റ് സ്ഥാപനങ്ങൾ/വ്യക്തികൾ.

ഏതൊക്കെ സേവനങ്ങൾ ആണ് കൊടുക്കാൻ സാധിക്കുന്നത്
1. സേവിങ്സ്‌ /കറന്റ് അക്കൗണ്ട് ഓപ്പണിങ്.
2. ആധാർ സീഡിംഗ്.
3. MNREGA, നിക്ഷയ്പോഷൻ, വിദ്യാർത്ഥി സ്കോളർഷിപ്പ് അക്കൗണ്ട് ഓപ്പണിങ്.
4. ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുകളിൽ പണമിടപാടുകൾ, പണം അയക്കൽ.
5. RTGS, NEFT, IMPS, UPI മുതലായ പണമിടപാട് സർവീസുകൾ.
6. വൈദ്യുതി ബിൽ, ടെലിഫോൺ ബിൽ തുടങ്ങിയ യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾ
7. ലൈഫ് ഇൻഷുറൻസ്, വാഹനങ്ങളുടെ ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് മുതലായവ.
8. Mutual fund, digi ഗോൾഡ് ഇൻവെസ്റ്റ്മെന്റുകൾ.
9. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY).
10. RD, SSA, PPF, PLI തുടങ്ങിയ പോസ്റ്റ് ഓഫീസ് സ്കീമുകളിലേക്ക് പണം അടക്കുന്നതും RD പണയപ്പെടുത്തി എടുക്കുന്ന ലോണുകളും.
11. ആധാറിൽ മൊബൈൽ നമ്പർ അപ്ഡേഷൻ, കുട്ടികളുടെ ആധാർ എൻറോൾമെന്റ്.
12. ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് നടപ്പിലാക്കുന്ന മറ്റ് വിവിധ പ്രവർത്തനങ്ങളും പ്രോഡക്റ്റുകളും.
————————————-
കൂടുതൽ വിവരങ്ങൾക്ക്  http://www.ippbonline.com
ഇന്ത്യ പോസ്റ്റ്‌ പേയ്മെന്റ്സ് ബാങ്ക്, പത്തനംതിട്ട ജില്ല – 04735 224940
1. Jose Kumar – Senior Manager & operations head – 62385 25149
2. Aravind J Prakash – Asst. Manager – 7012630729
3. Rahul Krishnan-  Asst. Manager – 9809057738

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല ; പന്ന്യനെ തള്ളി എംവി ​ഗോവിന്ദൻ

0
തിരുവനന്തപുരം : തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന...

തിരുവനന്തപുരത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍ : പന്ന്യന്‍ രവീന്ദ്രന്‍

0
തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് ഇടതുസ്ഥാനാര്‍ത്ഥി...

‘രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കുട്ടികൾ കൂടുന്നത്’ ; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ...

0
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി...

മഴയ്ക്ക് ശമനം ; ജനജീവിതം സാധാരണനിലയിലേക്ക്

0
ദുബായ്: ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിറങ്ങാൻ തുടങ്ങിയതോടെ യു.എ.ഇ.യിൽ ജനജീവിതം ഏറക്കുറെ സാധാരണ...