കോന്നി താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ആധുനിക രീതിയിൽ നിർമ്മിക്കുന്ന കോന്നി താഴം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം ആരംഭിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം.എൽ. എ തറക്കല്ലിട്ടു. 44 ലക്ഷം രൂപ ചിലവഴിച്ചാണ് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്. 1305 ചതുരശ്ര അടിയിലുള്ള കെട്ടിടത്തിൽ ഫ്രണ്ട് ഓഫീസ്, മീറ്റിംഗ് ഹാൾ, വെയിറ്റിംഗ് ഏരിയ, പബ്ലിക് ടോയ്ലറ്റ് എന്നിവയും കെട്ടിടത്തിലേക്ക് ആവശ്യമുള്ള എല്ലാ ഫർണിച്ചറുകളും ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.

9 മാസമാണ് നിർമ്മാണ കാലാവധി. നിർമ്മാണം പൂർത്തിയാകുന്നതോടെ വില്ലേജ് ഓഫീസിന്റെ സ്‌ഥല പരിമിതി മൂലമുള്ള പ്രയാസങ്ങൾ ഒഴിവാകും. നിലവിലുള്ള വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്. കോന്നി ചാങ്കുർ ജംഗ്ഷനിൽ വാടക കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താൽക്കാലികമായി ക്രമീകരിച്ചിട്ടുണ്ട്. കരാർ കാലാവധിക്കുള്ളിൽ തന്നെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കണമെന്ന് എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

എംഎൽഎ യോടൊപ്പം ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുൽ വെട്ടൂർ, ഗ്രാമപഞ്ചായത്ത് അംഗം തോമസ് കാലായിൽ, കോന്നി തഹസിൽദാർ എൽ.കുഞ്ഞച്ചൻ, കോന്നി താഴം വില്ലേജ് ഓഫീസർ വിനോദ് തോമസ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ ജോർജുകുട്ടി, നിർമ്മിതി കേന്ദ്രം അസിസ്റ്റന്റ് എൻജിനീയർ ഷീജ, സിപിഐഎം ലോക്കൽ സെക്രട്ടറി വിജയൻ, സിപിഐ ജില്ലാ കമ്മിറ്റി അംഗം ദീപ കുമാർ എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശ്രയമില്ലാതെ അലഞ്ഞ വയോധികന് അഭയമൊരുക്കി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടന്ന വയോധികന് പന്തളം ജനമൈത്രി പോലീസ്...

ഡൽഹിയിൽ പുതിയ വിവാദം ; കേരള ഹൗസിൽ കനയ്യ കുമാറും അധികൃതരും തമ്മിൽ രൂക്ഷമായ...

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ...

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...