റാന്നി പുതിയ പാലത്തിന്‍റെ തൂണില്‍ തടി കുരുങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി :  അതിത്രീവ്ര മഴയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റാന്നി പുതിയ പാലത്തിന്‍റെ തൂണുകളില്‍ ഒന്നില്‍ തടി കുരുങ്ങി. പമ്പാനദിയില്‍ ഉപാസന കടവിനേയും പെരുമ്പുഴ കടവിനേയും തമ്മില്‍ ബന്ധിപ്പിച്ച് റാന്നി വലിയപാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. ഈ പാലത്തിന്‍റെ തൂണില്‍ മുന്‍പുണ്ടായ വെള്ളപ്പൊക്കത്തില്‍ തടഞ്ഞ തടികളും അധികൃതരുടെ അനാസ്ഥയുടെ ഫലമായി തൂണില്‍ കുടുങ്ങിയ നിലയില്‍ തുടരുകയായിരുന്നു. അതിനൊപ്പമാണ് കിഴക്കന്‍ പ്രദേശങ്ങളിലെ ശക്തമായ മഴയില്‍ വന്‍ മരങ്ങള്‍ ഉള്‍പ്പെടെ കടപുഴകി പമ്പയിലൂടെ ഒഴുകിയെത്തുന്നത്.

ഇങ്ങനെ ഒഴുകിയെത്തിയ തടികള്‍ പുതിയതായി നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ നടുവശത്തെ തൂണില്‍ കുരുങ്ങുകയായിരുന്നു. ഇത് പാലത്തിന്‍റെ തൂണിന് ബലക്ഷയം ഉണ്ടാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇങ്ങനെ ഒഴുകിയെത്തുന്ന തടി ഉള്‍പ്പെടെയുള്ളവ ഇടിച്ചു പുഴയിലെ കോസ്‌വേകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മുക്കം, കുരുമ്പന്‍മൂഴി, അറയാഞ്ഞിലിമണ്‍ എന്നീ കോസ്‌വേകളുടെ കൈവരികളും നശിച്ചിരുന്നു. ഇതില്‍ മുക്കം കോസ്‌വേയുടെ സ്ലാബുകള്‍ ഉള്‍പ്പെടെ ഒലിച്ചു പോയിരുന്നത് പിന്നീട് പുനരുദ്ധരിച്ചിരുന്നു. തടികള്‍ നീക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ വിഡി സതീശനെതിരെ തുറന്നടിച്ച് പിണറായി വിജയൻ

0
തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി...

ഗണേഷ് കുമാറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സുകുമാരൻ നായർ

0
പെരുന്ന: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക്...

തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ നേതാവ്...

0
കണ്ണൂർ: തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ കേരളത്തിൽ തട്ടിപ്പ്

0
ഇടുക്കി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ കേരളത്തിൽ തട്ടിപ്പ്. തട്ടിപ്പിനിരയായതോ...