Wednesday, May 1, 2024 3:15 am

നികുതി പിരിവിൽ റാന്നി ഗ്രാമപഞ്ചായത്ത് നൂറിന്റെ നിറവിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി കെട്ടിട നികുതി പിരിവ് 100 ശതമാനം നേട്ടം കൈവരിച്ചു. പഞ്ചായത്ത് ഭരണ സമിതിയുടേയും ജീവനക്കാരുടേയും ആത്മാർത്ഥതയുടേയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമായാണ് 2022-23 സാമ്പത്തിക വർഷത്തിൽ നികുതി പിരിവ് എല്ലാ മേഖലയിലും 100 മേനി കൈവരിക്കാൻ സാധിച്ചത്. പമ്പാ നദി അതിരിടുന്ന റാന്നി പെരുമ്പുഴ മുതൽ ഉതിമൂട് വരെയും മലകളാൽ ചുറ്റപ്പെട്ട പുതുശ്ശേരിമല മുതൽ ആയിക്കൽ വരെയും വിശാലമായി കിടക്കുന്ന 13 വാർഡുകൾ ഉൾക്കൊള്ളുന്ന പഞ്ചായത്തിൽ 4 പട്ടികജാതി കോളനികളും 1 ട്രൈബൽ കോളനിയും ഉണ്ട്.

റാന്നി താലൂക്കിന്റെ ഭരണ സിരാകേന്ദ്രമായ റാന്നി ഗ്രാമപഞ്ചായത്ത് ചരിത്ര നേട്ടം കൈവരിച്ചതിൽ ജീവനക്കാരോടൊപ്പം ഭരണ സമിതിയും ഒരേ മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമാണ്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കൂടിയ അനുമോദന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രകാശും ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ്ജും ജീവനക്കാരെയും ജനപ്രതിനിധികളേയും നികുതിദായകരേയും പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

യോഗത്തിൽ വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ, അസിസ്റ്റന്റ് സെക്രട്ടറി വി.എസ് സതീശന്‍, ഹെഡ് ക്ലർക്ക് ആര്‍ മല്ലിക, മെമ്പർമാരായ ശശികല രാജശേഖരൻ സന്ധ്യാ ദേവി, മന്ദിരം രവീന്ദ്രൻ, മിനു ഷാജി, എ.എസ് വിനോദ്, ഗീതാ സുരേഷ്, പ്രസന്നകുമാരി, ശോഭാ ചാർളി, മിനി തോമസ് എന്നിവരോടൊപ്പം ഗ്രാമപഞ്ചായത്തിലെ എല്ലാ ജീവനക്കാരും പങ്കെടുത്തു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

END ———————————————————

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കടുത്ത വേനലിലും ജോലി ചെയ്യുന്ന ജീവനക്കാരെ ശത്രുവായി കാണരുതെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: കടുത്ത വേനലിലും ഏറെ പ്രതിസന്ധികൾക്കിടയിലും ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാരെ...

ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ച കേസിൽ വനിത പ്രൊഫസര്‍ക്ക് 10 വര്‍ഷം തടവ്

0
ചെന്നൈ: തമിഴ്നാട്ടില്‍ വനിത പ്രൊഫസര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച്...

അയവാസിയായ യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം ; പ്രതിക്ക് 10 വർഷം...

0
മണകുന്നം :അയവാസിയായ യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഇടത് കണ്ണിൻ്റെ...

ദിവസം 100 ലിറ്റർ വരെ വെള്ളം, തൈലേറിയാസിസ്, ബബീസിയോസിസ് രോഗസാധ്യത ; വേനലിൽ പശുക്കൾ...

0
തിരുവനന്തപുരം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്...