നവകേരള സദസിനെ വരവേൽക്കുവാൻ ഒരുങ്ങി റാന്നി

For full experience, Download our mobile application:
Get it on Google Play

റാന്നി: നവകേരള സദസിനായി ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും ഒരുമിച്ച് എത്തുമ്പോള്‍ വരവേൽക്കുവാൻ റാന്നി ഒരുങ്ങി. ഞായറാഴ്ച പകൽ 3 ന് റാന്നി എം എസ് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്താണ് നവകേരള സദസ്സ് നടക്കുക. ശബരിമലയുടേയും റബർ കൃഷിയുടേയും പ്രവാസികളുടേയും സ്വന്തം നാട്ടിൽ ആദിവാസികൾ അടക്കം നാനാ ജാതി മതസ്ഥർ അധിവസിക്കുന്ന റാന്നിയുടെ സമസ്‌ത മേഖലകളിലും കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ സർക്കാർ നടപ്പാക്കിവരുന്ന വികസന കൊടുങ്കാറ്റിനെ പ്രതിഫലിപ്പിക്കുന്നതായിരിക്കും റാന്നിയിലെ സ്വീകരണമെന്ന് സംഘാടകര്‍ പറഞ്ഞു.

വിവിധ ജീവിത സാഹചര്യങ്ങളിൽ ഉൾപ്പെട്ട സ്ത്രീ പുരുഷന്മാർ അടക്കം അമ്പതിനായിരത്തിലധികം ആളുകൾ പങ്കെടുക്കും. റാന്നി നിയോജകമണ്ഡലത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുമായി ആളുകളെ എത്തിക്കുന്നതിനായി 100 കണക്കിന് ബസുകളും മറ്റ് ചെറു വാഹനങ്ങളും തയ്യാറായി കഴിഞ്ഞു. പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കുവാൻ 20 കൗണ്ടറുകളും തയ്യാറാക്കിയിട്ടുണ്ട്. അംഗ പരിമിതരുടെ സൗകര്യാർത്ഥം പ്രത്യേക കൗണ്ടറും ഉണ്ട്. ഞായറാഴ്‌ച പകൽ 12 മുതൽ ഈ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ച് പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കുന്നതാണ്.

കൃത്യം ഒന്നര മുതൽ വേദിയിൽ കലാപരിപാടികൾ ആരംഭിക്കും. രണ്ടരയ്ക്ക് ശേഷം മന്ത്രിമാർ എത്തുന്ന മുറയ്ക്ക് പൊതുയോഗം ആരംഭിക്കും. കൃത്യം മൂന്നു മണിക്ക് തന്നെ മുഖ്യമന്ത്രി എത്തും. നവകേരള സദസ്സിൽ പങ്കെടുക്കുവാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ പാലം കടന്നു വരുന്ന വാഹനങ്ങൾ ആളുകളെ ഇറക്കിയശേഷം ബ്ലോക്ക് പടിക്ക് ശേഷമുള്ള പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഇടത് ഭാഗത്തും വൈക്കം പെട്രോൾ പമ്പ് മുതൽ മന്ദിരം പടി വരെയുള്ള പഴയ സംസ്ഥാന പാതയുടെ വശങ്ങളിലും പാർക്ക് ചെയ്യണം. മറു ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ ആളെ സമ്മേളനം നടക്കുന്ന ഭാഗത്ത് ഇറക്കിയ ശേഷം ഇട്ടിയപ്പാറ ബസ്‌ സ്റ്റാൻഡ്, സെൻ്റ് മേരീസ് സ്‌കൂൾ മൈതാനം, എസ് സി സ്‌കൂളിൻ്റെ മൈതാനങ്ങൾ, അങ്ങാടി സർവീസ് സഹകരണ ബാങ്ക് പരിസരം, പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ചെത്തോങ്കര മുതൽ മന്ദമരുതി വരെയുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്. സമ്മേളനത്തിന് ശേഷം അതാത് വാഹനങ്ങൾ തിരികെ എത്തി ആളെ കയറ്റി കൊണ്ടുപോകാവുന്നതാണ്.

റാന്നിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, രക്ഷാധികാരി രാജു എബ്രഹാം എക്‌സ് എം എൽ എ, കൺവീനർ റാന്നി തഹസീൽദാർ അജിത്‌കുമാർ, എല്‍.ഡി.എഫ് കണ്‍വീന് ജോജോ കോവൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ഗോപി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ പ്രകാശ് പി.സാം, ബിന്ദു റെജി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉണ്ണി പ്ലാച്ചേരി, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍.വി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...