റാന്നി: ഇട്ടിയപ്പാറ ബൈപ്പാസില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറുന്നു. ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡില്‍ ഉണ്ടായ കുഴിയില്‍ വാഹനങ്ങള്‍ പെടാതിരിക്കാന്‍ ഒഴിവാക്കുന്നതാണ് ഗതാഗതാകുരുക്ക് മുറുകാന്‍ കാരണമാവുന്നത്. ചെട്ടിമുക്ക്-പി.ജെ.ടി ജംങ്ഷന്‍ ബൈപ്പാസിലെ കണ്ടനാട്ടുപടിയിലാണ് റോഡില്‍ വലിയ കുഴികള്‍ രൂപപെട്ടിരിക്കുന്നത്. കുഴി ഒഴിവാക്കാന്‍ ചിലവാഹനങ്ങള്‍ റോഡിന് വലതു വശത്തേക്കു മാറ്റുന്നതോടെ എതിരെ എത്തുന്ന വാഹനങ്ങള്‍ നിര്‍ത്തി ഇടേണ്ടതായി വരും.ഇതോടെ സ്ഥലത്തുണ്ടാവുന്ന കുരുക്ക് ഇരുവശത്തേക്കും നീളും.
ടൗണ്ണിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിനായി ഇട്ടിയപ്പാറയില്‍ വണ്‍വെ നടപ്പിലാക്കുന്നതിനായി നിര്‍മ്മിച്ചതാണ് ബൈപ്പാസ് റോഡുകള്‍.ഇത് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചവയാണ്.കണ്ടനാട്ടുപടി ഭാഗത്ത് കുടിവെള്ള വിതരണ പൈപ്പ് പുനരുദ്ധാരത്തിന് വലിയ കുഴി എടുത്തിരുന്നതിനാല്‍ അവിടെ ടാറിംങ് ഒരു ഘട്ടം മാത്രമെ നടത്തിയിരുന്നുള്ളു.ഇതിനിടയില്‍ നിര്‍മ്മാണത്തിലെ കാലതാമസവും മെല്ലപ്പോക്കും കാരണം കരാറുകാരനെ മാറ്റിയിരുന്നു.പിന്നീട് അത്രയും ഭാഗം ടാര്‍ ചെയ്തെങ്കിലും കുഴികള്‍ രൂപപെടുകയായിരുന്നു.കോടതി നിര്‍ദേശം വന്നിട്ടും ഇവിടം ടാര്‍ ചെയ്തു പുനരുദ്ധരിക്കാത്തതില്‍ യാത്രക്കാര്‍ അമര്‍ഷത്തിലാണ്.