വൃദ്ധ മാതാക്കൾക്ക് സ്നേഹത്തിന്‍റെ തണലായി റാന്നി ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

റാന്നി : മക്കളുടെ സംരക്ഷണം ലഭിക്കാതെ തനിച്ചാകുന്ന മാതാപിതാക്കൾ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ രണ്ട് വൃദ്ധമാതാക്കളെ സ്നേഹപുരം ആത്മാവിൻ ഗീതം എന്ന വൃദ്ധസദനത്തിൻ്റെ സംരക്ഷണയിലാക്കി റാന്നി ജനമൈത്രി പോലീസ് സമിതി. പരസഹായം ഇല്ലാതെ എണീറ്റ് ഇരിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ തനിച്ച് താമസിക്കുകയായിരുന്നു പഴങ്ങാടി പഞ്ചായത്തിൽ ഏഴാം വാർഡിലെ താമസക്കാരി സരസമ്മ (75) , റാന്നി പഞ്ചായത്തിൽ ആറാം വാർഡിലെ താമസക്കാരി ലക്ഷ്മിക്കുട്ടിയമ്മ(71) എന്നിവരെയാണ് വൃദ്ധസദനത്തിൽ എത്തിച്ചത്. ഇവരുടെ ശോചനീയാവസ്ഥ മനസ്സിലാക്കിയ റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രകാശ് കുഴിക്കാല, ആറാം വാർഡ് മെമ്പർ സുധാകുമാരി, പഴങ്ങാടി പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ അജിത്ത് ഏണസ്റ്റ്, കോമളം ചന്ദ്രൻ, ശ്രീലത ബാലചന്ദ്രൻ എന്നിവരുടെ ഇടപെടൽ മൂലം റാന്നി ജനമൈത്രി പോലീസ് സമിതി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു.

റാന്നി ഡി വൈ എസ് പി ആർ. ബിനു, എസ് എച്ച് ഒ ജി. അജിത് കുമാർ, ജനമൈത്രി സമിതി കോ. ഓർഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ, എസ്.ഐ കൃഷ്ണകുമാർ, എ എസ് ഐ കൃഷ്ണൻകുട്ടി, ഡി വൈ എസ് പി ഓഫീസ് റൈറ്റർ ജിജു, സ്റ്റേഷൻ റൈറ്റർ സൂരജ് സി. മാത്യു, ജനമൈത്രി ബീറ്റ് ഓഫീസർ അശ്വധിഷ്, റവ എ എസ് ബിജു, മെമ്പർമാരായ മന്ദിരം രവീന്ദ്രൻ, സുധാകുമാരി, സമിതി അംഗങ്ങളായ നിഷ രാജീവ്, സുരേഷ് പുള്ളോലി, ആത്മാവിൻഗീതം സദനം ഡയറക്ടർമാരായ കുര്യൻ ജോർജ്, റവ. എ എസ് ബിജു, അനിൽ ചെറിയാൻ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഏറ്റെടുക്കല്‍. ഇവരുടെ മക്കളെ സമിതിയിൽ ക്ഷണിച്ചുവരുത്തിയ ശേഷം നിലവിലെ സാഹചര്യത്തിൽ സംരക്ഷണം ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യം ആയതുകൊണ്ട് മക്കളുടെ കൂടി സഹായ സഹകരണത്തോടുകൂടി സ്നേഹപുരം വൃദ്ധസദനത്തിൽ ആക്കാൻ തീരുമാനിക്കുകയായിരുന്നു. മാർത്തോമ ആശുപത്രിയില്‍ നടത്തിയ ആരോഗ പരിശോധനക്കു ശേഷം എഗ്രിമെന്റുകൾ പൂർത്തിയാക്കിയാണ് അമ്മമാരെ ഏറ്റെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...