സ്കൂൾ സുരക്ഷയുമായി റാന്നി ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ റാന്നിയിലെ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടുകൂടി സ്കൂൾ സുരക്ഷാ സമ്മേളനം നടത്തി. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ ആർ പ്രകാശ് കുഴിക്കാല ഉദ്ഘാടനം നിർവഹിച്ചു. റാന്നി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജി അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. റാന്നി ഡി വൈ എസ് പി ആർ ബിനു സുരക്ഷ സംബന്ധിച്ച് വിശദീകരണം നൽകി. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അനിത അനിൽകുമാർ, അങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി എസ് സതീഷ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ ജോജി വർഗീസ്, ജനമൈത്രി പോലീസ് സമിതി കോർഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ, ജനമൈത്രി ബീറ്റ് ഓഫീസർ അശ്വധീഷ്, മന്ദിരം രവീന്ദ്രൻ, നിഷാ രാജിവ്, സുരേഷ് പുള്ളോലി, റവ. എ എസ് ബിജു , ഗോൾഡൻ ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ റോജി കെ. എബ്രഹാം, ജോജോ കോവൂർ, ടി വി മാത്യു, അഞ്ചു കൃഷ്ണ, എബ്രഹാം ജോർജ്, ഹനിഫാ, ജയ ജി. നായർ, ഷൈലു, തോമസ് മാമൻ എന്നിവർ പ്രസംഗിച്ചു.

സ്കൂളുകളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും എത്തിയ പ്രതിനിധികൾ സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് സംവാദം നടത്തി. ഡി വൈ എസ് പി ആർ ബിനു, ഡെപ്യൂട്ടി തഹസിൽദാർ ജോജി വർഗീസ്, എക്സൈസ് ഇൻസ്പെക്ടർ ബിനേഷ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിജു, ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ, ഇലക്ടിസിറ്റി എ.ഇ മാരായ ബിനോ തോമസ്, ജയപ്രകാശ്, എ.ഇ.ഒ ഷിജിത, വനിത ശിശു ക്ഷേമ വകുപ്പ് ഓഫീസര്‍ സൂര്യ എന്നിവർ ചോദ്യങ്ങൾക്ക് മറുപടി നൽകി. നിർദ്ദേശങ്ങൾ അതാത് ഡിപ്പാർട്ട്മെൻറ് നൽകി പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ജനമൈത്രി പോലീസ് സംഘാടക സമിതി അഭിപ്രായപ്പെട്ടു. തുടർ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥിനിക്ക് കീക്കൊഴൂർ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ജോർജ് തോമസ് പഠനസഹായവും നൽകി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...