Friday, June 14, 2024 7:35 pm

കിടപ്പ് രോഗിക്ക് സഹായവുമായി റാന്നി ജനമൈത്രി സമിതി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഒരു വർഷത്തോളമായി കിടപ്പിലായ 38 വയസ്സുള്ള യുവാവിന് എയർ ബെഡ്ഡും ധനസഹായവും എത്തിച്ചു റാന്നി ജനമൈത്രി പോലീസ് സമിതി. കഴിഞ്ഞ 20 വർഷമായി പരസഹായം ഇല്ലാതെ കിടക്കയിൽ നിന്ന് എണീക്കുവാൻ സാധിക്കുമായിരുന്നില്ലായിരുന്നു ഇദ്ദേഹത്തിന്. പ്രായമായ മാതാവായിരുന്നു ഏക ആശ്രയം. ഒരു വർഷം മുമ്പ് മാതാവ് കൂലിപണിക്ക് പോയ സമയം തനിയെ എണീറ്റ് ഇരിക്കാൻ ശ്രമിച്ചതിന്റെ ഫലമായി വീഴുകയും അതിനുശേഷം ഒരു വർഷമായി കിടക്കയിൽ നിന്ന് അനങ്ങാൻ പോലും പറ്റാത്ത സാഹചര്യത്തിലേക്ക് മാറി. ഇവരുടെ ദയനീയമായ അവസ്ഥ മനസ്സിലാക്കിയ ജനമൈത്രി സമിതി അംഗങ്ങൾ ,വ്യാപാരി റോജി കെ ജേക്കബ്, കീക്കൊഴൂർ ചാരിറ്റി ട്രസ്റ്റ് ഭാരവാഹികളായ അനി ഇലഞ്ഞിക്കൽ, കെ കെ മാത്യു, സജി എബ്രഹാം, ഡോ. സജീഷ് കുമാർ എന്നിവരുടെ സഹകരണത്തോടുകൂടിയാണ് സഹായം എത്തിക്കാൻ സാധിച്ചത്. സമിതി കോർഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ, റവ. എ എസ് ബിജു, സുരേഷ് പുള്ളോലി, മന്ദിരം രവീന്ദ്രൻ, നിഷ രാജീവ്, ഷൈലു ജോർജ്ജ്, മാത്തുക്കുട്ടി എന്നിവർ നേതൃത്വം നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിദ്യാഭ്യാസത്തിലൂടെ നന്മയുടെ മനുഷത്വം വീണ്ടെടുക്കുക : ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ

0
തിരുവല്ല : വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം നന്മയുള്ള മനുഷത്വം വീണ്ടെടുക്കുക എന്നതാണെന്നും സ്വാർത്ഥത...

മുരളീധരന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി ജന്മനാട്

0
കോന്നി : കുവൈറ്റിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപെട്ട വാഴമുട്ടം...

വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് : യൂത്ത് ലീഗ് നേതാവ് കാസിം കുറ്റക്കാരനല്ലെന്ന് ഹൈക്കോടതിയിൽ പോലീസ്

0
കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പിലെ വിവാദ കാഫിർ വിവാദ പരാമർശത്തിൽ യൂത്ത്...

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത, 17ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന്...