റാന്നി കീഴേമഠം ഹൃഷികേശ ക്ഷേത്രം പുനർനിർമ്മിക്കാൻ അടിയന്തര നടപടി സ്വീകരിക്കും ; അഡ്വ. കെ അനന്തഗോപൻ

For full experience, Download our mobile application:
Get it on Google Play

റാന്നി : തകർന്നു കിടക്കുന്ന റാന്നി കീഴേമഠം ഹൃഷികേശ ക്ഷേത്രം പുനർനിർമ്മിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ അഡ്വ. കെ അനന്തഗോപൻ പറഞ്ഞു. ക്ഷേത്രവും പരിസരവും നേരിട്ട് സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആയിരത്തോളം വർഷം പഴക്കമുള്ള കരിങ്കല്ലിൽ മാത്രം നിർമ്മിച്ച ശ്രീകോവിൽ അസ്ഥിവാരത്തിന്റെ ബലക്കുറവിനെ തുടർന്ന് ചെരിഞ്ഞ നിലയിലാണ്. കല്ലിൽ നിർമ്മിച്ച മേൽക്കൂരക്കും ചോർച്ചയുണ്ട് ഇതോടെ ഇവിടെനിന്നും വിഗ്രഹം താൽക്കാലികമായി ബാലാലയത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

മഹാപ്രളയവും കോവിഡ് മഹാമാരിയും നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചു. ക്ഷേത്രത്തിൻറെ ചുറ്റുപാടും ഉള്ള ഒന്നര ഏക്കറോളം സ്ഥലം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കേണ്ടതുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം. സിപിഎം ഏരിയാ സെക്രട്ടറി പി ആർ പ്രസാദ് , ഉപദേശത സമിതി ഭാരവാഹികളായ സുനിൽകുമാർ , ലാൽ എന്നിവർ പ്രസിഡന്‍റിനോട് കാര്യങ്ങൾ വിവരിച്ചു. ക്ഷേത്രം പുനരുദ്ധരിക്കാൻ എസ്റ്റിമേറ്റ് എടുക്കുന്നതിന് ദേവസ്വം ബോർഡ് അസി.എക്സി. എൻജിനീയറെ ചുമതലപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...