റാന്നി : റാന്നിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്കെതിരെ വിമതൻ രംഗത്ത്. കേരളാ കോൺഗ്രസ് പ്രാദേശിക നേതാവ് ഷോബിൾ പാലക്കാമണ്ണിലാണ് വിമത സ്ഥാനാർത്ഥി. ഇത് സംബന്ധിച്ച് ഇന്ന് പരസ്യ പ്രഖ്യാപനവും നടത്തി.
കേരളാ കോണ്‍ഗ്രസ് പാർട്ടിയിൽ ചർച്ച നടത്താതെ ജില്ലക്ക് പുറത്തുള്ള പ്രമോദിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ഷോബിൾ പാലക്കാമണ്ണിൽ സ്ഥാനാർത്ഥിയാകുന്നത്. സി പി എമ്മിലും കേരളാ കോൺഗ്രസിലും പ്രതിഷേധം ശക്തമായതോടെ റാന്നിയിൽ ഇടത് മുന്നണിയുടെ പ്രചാരണം തന്നെ പ്രതിസന്ധിയിലായി.