15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്​ട്രേഷന്‍ പുതുക്കാനാകില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: റോഡ്​ ഗതാഗത, ഹൈവെ മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ ഇനി മുതല്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്​ട്രേഷന്‍ പുതുക്കാനാകില്ല. 2022 ഏപ്രില്‍ ഒന്നുമുതല്‍ ഇത്​ പ്രാബല്യത്തില്‍ വരുന്ന രൂപത്തിലാണ്​ കരടു നിര്‍ദേശമുള്ളത്​.

കേന്ദ്ര-സംസ്​ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പൊതുമേഖല സ്​ഥാപനങ്ങളുടെയും മുനിസിപ്പല്‍-തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക്​ ഇതു​ ബാധകമാകും. 2021-22 വര്‍ഷത്തെ കേന്ദ്ര ബജറ്റിലെ ‘പഴയ വാഹനങ്ങള്‍ ഒഴിവാക്കുന്ന നയ’ത്തി​‍ന്റെ  ഭാഗമായാണ്​ പുതിയ തീരുമാനം. പഴയ വാഹനങ്ങള്‍ പുതിയവയേക്കാള്‍ 12 മടങ്ങുവരെ മലിനീകരണത്തിന്​ കാരണമാകുന്നതായാണ്​ കണക്ക്​. പുതിയ നിര്‍ദേശത്തില്‍ മന്ത്രാലയം ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടിയിട്ടുണ്ട്​. ഇത്​ 30 ദിവസത്തിനകം സമര്‍പ്പിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...