റാന്നി നോളജ് വില്ലേജ് പദ്ധതി കേരളത്തിന് മാതൃക ; ഡോ. ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

റാന്നി: നോളജ് വില്ലേജ് പദ്ധതി കേരളത്തിനും അതുവഴി ഇന്ത്യയ്ക്കു തന്നെ മാതൃക ആകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഡോ. ശശി തരൂർ എംപി പറഞ്ഞു. റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായുള്ള പാത്ത് ഫൈന്‍ഡര്‍-2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അഭിരുചി കണ്ടെത്തി പരിപോഷിപ്പിക്കുന്ന നോളജ് വില്ലേജ് പദ്ധതി ലോകത്തിൽ തന്നെ മാതൃകയാണ്. രാജ്യത്തെ വികസനത്തിന്റെ താക്കോലാണ് വിദ്യാഭ്യാസമെന്നും വിദ്യാഭ്യാസമില്ലെങ്കിൽ വികസനമുണ്ടാവുകയില്ലെന്നും അദേഹം പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസം ഗുരതര വെല്ലുവിളി നേരിടുകയാണ്. ഗാന്ധിയും നെഹ്റുവും കണ്ട സ്വപ്നമാണ് വിദ്യാഭ്യാസം വഴി തൊഴില്‍ കണ്ടെത്തുകയെന്നത്. പഠിച്ചിട്ടും ജോലി ലഭിക്കാത്ത അവസ്ഥയ്ക്ക് പരിഹാരമാവുന്ന തരത്തിലാണ് റാന്നി നോളജ് വില്ലേജ് പദ്ധതിയെന്നും വരും തലമുറ രാജ്യംവിടാത്ത തരത്തില്‍ ഇതിനെ കൊണ്ടെത്തിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

റാന്നി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്കായി ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് റാന്നി നോളജ് വില്ലേജ്. നോളജ് വില്ലേജ് പദ്ധതിയുടെ ഒന്നാം ഘട്ടം റാന്നിയിൽ പൂർത്തിയാക്കി. ഇതിന്റെ രണ്ടാം ഘട്ടമായാണ് പാത്ത് ഫൈൻഡർ 2025ന് തുടക്കം കുറിക്കുന്നതിനായി ശശി തരൂർ എം പി എത്തിയത്. ഉദ്ഘാടനത്തിന് എത്തിയ ശശി തരൂർ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിന് അവസരം ഒരുക്കിയിരുന്നു. റാന്നി നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നും ഹൈസ്കൂൾ മുതൽ കോളേജ് തലം വരെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ.എ.എസ്, ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, എസ് ഐ ഇടി ഡയറക്ടർ ബി അബുരാജ്, വീ ക്യാൻ സോഷ്യൽ ഇന്നോവേറ്റേഴ്സ് സിഇഒ അഖിൽ കുര്യൻ, എസ് സി സ്കൂൾ മാനേജർ ജോൺസൺ വർഗ്ഗീസ്, പ്രിൻസിപ്പല്‍ ബെറ്റി പി. ആൻ്റോ, പാത്ത് ഫൈൻഡർ കോ ഓർഡിനേറ്റർ പ്രണവ്, പഴവങ്ങാടി, റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ റൂബി കോശി, കെ.ആര്‍ പ്രകാശ്, ബി.പി.സി ഷാജി എ.സലാം, ടോം ആദിത്യ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾക്ക് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...