റാന്നി നോളജ് വില്ലേജ് പദ്ധതി വൈജ്ഞാനിക മുന്നേറ്റത്തിന് മാതൃകയാകും : ഡോ. തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി നോളജ് വില്ലേജ് പദ്ധതി വൈജ്ഞാനിക മുന്നേറ്റത്തിന് മാതൃകയാകുമെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി നിയോജക മണ്ഡലത്തില്‍ നടത്തുന്ന നോളജ് വില്ലേജിന്റെ ഭാഗമായി അധ്യാപകരുമായി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാല വിദ്യാഭ്യാസത്തിന്റെ പരിമിതികളെ മറികടക്കാനുള്ള നൂതന പഠന രീതികള്‍, വിദ്യാര്‍ഥികളുടെ അഭിരുചി കണ്ടെത്തല്‍, ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍, ഡിജിറ്റല്‍ വിദ്യാഭ്യാസം സര്‍ഗാത്മകമാക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം, ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നേടാന്‍ ഉള്ള പരിശീലനം, വിദേശത്തും സ്വദേശത്തുമുള്ള തൊഴില്‍ അവസരങ്ങളും ഉപയോഗപ്പെടുത്താനുള്ള പരിശീലനവും പ്രീപ്രൈമറി വിദ്യാഭ്യാസത്തെ മോണ്ടിസോറി പഠന രീതിയുമായി ബന്ധപ്പെടുത്തിയുള്ള കരിക്കുലം നവീകരണം തുടങ്ങിയ പദ്ധതികളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ വിശദമായ രൂപരേഖ തുടര്‍ന്ന് തയാറാക്കും.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, വിദ്യാഭ്യാസ വിദഗ്ധ ഷീല ഭാസി, രാജേഷ് എസ്. വള്ളിക്കോട്, ബിജി കെ. നായര്‍, എം.ആര്‍. സുനില്‍, സാബു പുല്ലാട്ട്, എ.ആര്‍. രശ്മി, നീനാ സുരേഷ്, മധുസൂദനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...